മുംബൈ: സെബിയുടെ 5 വർഷ വിലക്കിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അനിൽ അംബാനി.
സെബിയുടെ ഉത്തരവ് വ്യക്തമായി പഠിച്ച് നിയമസാധ്യതകൾ തേടുമെന്ന് ഗ്രൂപ്പ് വക്താവ് വ്യക്തമാക്കി.
അനിൽ അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ഹോം ഫിനാൻസ് (ആർഎച്ച്എഫ്എൽ) കമ്പനിയിലെ ഫണ്ട് തിരിമറി കണ്ടെത്തിയതിനെ തുടർന്നാണ് സെബി അനിൽ അംബാനിയെയും ആർഎച്ച്എഫ്എൽ മുൻ പ്രധാന ഉദ്യോഗസ്ഥരെയും മറ്റ് 24 സ്ഥാപനങ്ങളെയും ഓഹരി വിപണിയിൽ നിന്നു വിലക്കിയത്. ആകെ 625 കോടി രൂപ പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്.
റിലയൻസ് പവറിന്റെയും റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെയും ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിന്ന് 2022 ഫെബ്രുവരിയിലെ സെബി ഇടക്കാല ഉത്തരവ് വന്നപ്പോൾ തന്നെ രാജി വച്ചിട്ടുണ്ടെന്നും കമ്പനി വക്താവ് പറഞ്ഞു.