ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

പ്രിഫറന്‍ഷ്യല്‍ ഓഹരി ഇഷ്യൂ വഴി 3,014 കോടി രൂപ സമാഹരിക്കാൻ അനിൽ അംബാനി

മുംബൈ: വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ബിസിനസ് വിപണിയില്‍(Indian Business Market) ഏറ്റവും വലിയ ചര്‍ച്ചവിഷയമായി മാറുകയാണ് അനില്‍ അംബാനി(Anil Ambani).

ഇക്കഴിഞ്ഞ ദിവസം അനില്‍ അംബാനിക്കു കീഴിലുള്ള റിലയന്‍സ് പവര്‍(Reliance Power) കടരഹിത സ്റ്റാറ്റസ് കൈവരിക്കുകയും, റിലയന്റ് ഇന്‍ഫ്ര(Reliance Infra) 80 ശതമാനത്തിലധികം കടങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കമ്പനി ഓഹരികള്‍ ഓഹരി വിപണികളിലും അപ്പര്‍ സര്‍ക്യൂട്ട് പ്രകടനം കാഴ്ചവച്ചിരുന്നു.

ഇപ്പോഴിതാ പ്രിഫറന്‍ഷ്യല്‍ ഓഹരി ഇഷ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് അനില്‍. 12.56 കോടി ഓഹരികള്‍ വഴി 3,014 കോടി രൂപ സമാഹരിക്കാനാണ് നീക്കം.

ഒരു പബ്ലിക് ഓഫറിംഗ് കൂടാതെ, തെരഞ്ഞെടുത്ത ഒരു കൂട്ടം നിക്ഷേപകര്‍ക്ക് കമ്പനി ഓഹരികളോ, കണ്‍വേര്‍ട്ടിബിള്‍ സെക്യൂരിറ്റികളോ നല്‍കുന്ന പ്രക്രിയയാണ് പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ. ഇതു സാധാരണയായി മൂലധനം സമാഹരിക്കാന്‍ വേണ്ടിയാണ്.

റിലയന്‍സ് ഇന്‍ഫ്ര സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗ് പ്രകാരം, പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായ Risee Infinity Pvt Ltd, മറ്റ് പ്രമുഖ നിക്ഷേപകരായ Florintree Innovation LLP, Fortune Financial & Equities Services Pvt Ltd എന്നിവര്‍ക്കാകും പ്രിഷറന്‍ഷ്യല്‍ ഇഷ്യൂവിനു കീഴില്‍ ഓഹരികള്‍ അനുവദിക്കുക.

പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ പ്രൊമോട്ടര്‍മാരുടെ ഇക്വിറ്റി ഓഹരി വര്‍ധിപ്പിക്കുന്നതിന് കാരണമാകും.
ഏകദേശം 3,014 കോടി രൂപയോളം ഈ നടപടിയിലൂടെ കമ്പനിയുടെ മൂലധനത്തിലേയ്ക്ക് ചേര്‍ക്കപ്പെടും.

അതായത് ഇഷ്യൂവിനു ശേഷം കമ്പനിയുടെ ആസ്തി 9,000 കോടി രൂപയില്‍ നിന്ന് ഏകദേശം 12,000 കോടി രൂപയായി വര്‍ധിക്കുമെന്നു വിലയിരുത്തപ്പെടുന്നു.

യോഗ്യതയുള്ള ഒരു സ്ഥാപന പ്ലെയ്സ്മെന്റ് നടത്തി 3,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് ഷെയര്‍ഹോള്‍ഡര്‍മാരില്‍ നിന്ന് അനുമതി തേടാനും കമ്പനി ബോര്‍ഡ് തീരുമാനിച്ചു.

മുന്‍ഗണനാ ഇഷ്യൂവില്‍ നിന്നു വരുന്ന വരുമാനം ദീര്‍ഘകാല പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ നിറവേറ്റുന്നതിനും, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തും.

ഒരു ഭാഗം അനുബന്ധ സ്ഥാപനങ്ങളിലെയും, സംയുക്ത സംരംഭങ്ങളിലെയും നിക്ഷേപത്തിനും, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും ഉപയോഗിക്കും.

ഇക്കഴിഞ്ഞ ദിവസം റിലയന്‍സ് ഇന്‍ഫ്ര തങ്ങളുടെ വിദേശ കടം 3,831 കോടി രൂപയില്‍ നിന്ന് 475 കോടി രൂപയായി കുറച്ചിരുന്നു. നിലവില്‍ ഓഹരി വിപണിയില്‍ റിലയന്‍സ് ഇന്‍ഫ്ര ഓഹരികള്‍ 282.80 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച ഇന്‍ഫ്രസ്ട്രക്്ച്ചര്‍ കമ്പനികളില്‍ ഒന്നാണിത്. ഊര്‍ജം, റോഡുകള്‍, മെട്രോ റെയില്‍, വിമാനത്താവളം തുടങ്ങി നിരവധി മേഖലകളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നു.

പവര്‍ ബിസിനസുകളുടെ മൂല്യ ശൃംഖലയിലുടനീളം സാന്നിധ്യമുള്ള ഒരു പ്രമുഖ യൂട്ടിലിറ്റി കമ്പനി കൂടിയാണ് കമ്പനി.

X
Top