എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆ ജിഎസ്ടി യോഗത്തിൽ നിർണായക തീരുമാനങ്ങൾ ◆ ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം 300 കോടി ഫോണുകളിൽ

ആഗോള തലത്തില്‍ 300 കോടിയിലേറെ ആന്‍ഡ്രോയിഡ് ഫോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗൂഗിൾ, ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈ അറിയിച്ചു. കമ്പനിയുടെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ടതിനൊപ്പമാണ് തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം സ്ഥാപിച്ച പുതിയ റെക്കോഡിനെക്കുറിച്ചും അദ്ദേഹം പറഞ്ഞത്. ഇതുകൂടാതെ, 2021ല്‍ മാത്രം 100 കോടി ആന്‍ഡ്രോയിഡ് ഫോണുകള്‍ ആക്ടിവേറ്റു ചെയ്യപ്പെട്ടുവെന്നും പിച്ചൈ പറഞ്ഞു. പ്രതിമാസം 300 കോടിയിലേറെ പേര്‍ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്, ഇതെനിക്ക് അഭിമാനം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

X
Top