ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഉയര്‍ന്ന ചാഞ്ചാട്ടം പ്രതീക്ഷിച്ച് വിദഗ്ധര്‍

കൊച്ചി: പ്രതിവാര നഷ്ടങ്ങള്‍ നികത്തി വെള്ളിയാഴ്ച നിഫ്റ്റി നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 685 പോയിന്റ് ഉയര്‍ന്ന് 57,920ലും നിഫ്റ്റി 171 പോയിന്റ് ഉയര്‍ന്ന് 17,186ലും വ്യാപാരം അവസാനിക്കുകയായിരുന്നു. എന്നാല്‍ ഉയര്‍ന്ന തലത്തിലെ ലാഭമെടുപ്പ് കാരണം പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡിലാണ് രൂപപ്പെട്ടത്.

ഉയര്‍ന്ന ചാഞ്ചാട്ടവും ബെയറിഷ് ട്രെന്റും തുടര്‍ന്നും പ്രതീക്ഷിക്കാമെന്ന് ജിഇപിഎല്‍ ക്യാപിറ്റല്‍ എവിപി ടെക്‌നിക്കല്‍ റിസര്‍ച്ച് വിദ്യന്‍ സാവന്ത് പറയുന്നു.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍

നിഫ്റ്റി50

സപ്പോര്‍ട്ട്: 17,121,-17,056

റെസിസ്റ്റന്‍സ്: 17,300 – 17,413

നിഫ്റ്റി ബാങ്ക്:

സപ്പോര്‍ട്ട്: 39,144-38,983

റെസിസ്റ്റന്‍സ്: 39,519 – 39,732

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍

പിഐ ഇന്‍ഡസ്ട്രീസ്

ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്

പവര്‍ഗ്രിഡ്

ടോറന്റ് ഫാര്‍മ

ബ്രിട്ടാനിയ

ആര്‍ഇസി ലിമിറ്റഡ്

എന്‍ടിപിസി

കോറമാന്‍ഡല്‍സണ്‍ഫാര്‍മ

സൈജിന്‍

പ്രധാന ഇടപാടുകള്‍

ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ്: നിക്ഷേപകനായ ശങ്കര്‍ ശര്‍മ്മ കമ്പനിയിലെ 11.5 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ 275 രൂപ നിരക്കില്‍ സ്വന്തമാക്കി.

സസ്‌ലോണ്‍ എനര്‍ജി: മുകുള്‍ അഗര്‍വാള്‍ 1,83,42,924 ഇക്വിറ്റി ഓഹരികള്‍ ശരാശരി 1.19 രൂപ നിരക്കില്‍ വാങ്ങി. ഐടിഐ ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് 1,76,71,493 ഇക്വിറ്റി ഷെയറുകള്‍ 1.24 രൂപ നിരക്കില്‍ വാങ്ങി. വാന്‍ഗാര്‍ഡ് എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് സ്‌റ്റോക്ക് ഇന്‍ഡക്‌സ് ഫണ്ട് എ സീരീസ് 2,51,27,794 ഓഹരികള്‍ വിറ്റു. ടോട്ടല്‍ ഇന്റര്‍നാഷണല്‍ സ്‌റ്റോക്ക് ഇന്‍ഡക്‌സ് ഫണ്ട് 2,47,74,663 ഓഹരികള്‍ 1.23 രൂപ നിരക്കില്‍ വില്‍പന നടത്തി.

വെരിറ്റാസ് (ഇന്ത്യ): സ്വാന്‍ എനര്‍ജി ശരാശരി 123 രൂപ നിരക്കില്‍ കമ്പനിയില്‍ 8.25 ലക്ഷം അധിക ഓഹരികള്‍ വാങ്ങി. പ്രൊമോട്ടര്‍ നിതി നിതിന്‍കുമാര്‍ ദിദ്വാനിയയാണ് വില്‍പ്പന നടത്തിയത്.

X
Top