ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

പ്രതീക്ഷ, അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ നിര്‍ദ്ദേശം

മുംബൈ: പോസിറ്റീവ് ഉത്തേജകങ്ങള്‍ക്കും പ്രതീക്ഷാജനകമായ വിപണി സെന്റിമെന്റ്‌സിനുമിടയില്‍ എസ്ജിഎക്‌സ് നിഫ്റ്റി (+171, 18719) ഉയര്‍ന്നു, മേഹ്ത്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ നിരീക്ഷിക്കുന്നു. പാത വ്യക്തമാണ്. നിഫ്റ്റി, പുതിയ ഉയരമായ 18888 ലെവല്‍ ലക്ഷ്യം വയ്ക്കുമ്പോള്‍ എക്കാലത്തെയും ഉയര്‍ന്ന 44153 മറികടക്കാനാണ് ബാങ്ക് നിഫ്റ്റി ശ്രമം.

സാധാരണ മണ്‍സൂണ്‍ ലഭ്യമാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി കഴിഞ്ഞു. ഉയര്‍ന്ന ജിഡിപി അനുമാനങ്ങള്‍ക്കിടെ ആഭ്യന്തര,വിദേശ നിക്ഷപകര്‍ വാങ്ങല്‍ തുടരുന്നു. നിരക്ക് വര്‍ധന നിര്‍ത്താന്‍ ഫെഡ് റിസര്‍വ് ഒരുങ്ങുമ്പോള്‍ നസ്ദാഖ്, എസ്ആന്റ്പി500 സൂചികകള്‍ പുതു ഉയരങ്ങള്‍ താണ്ടുകയാണ്.

ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഹോട്ടല്‍സ്,ടിസിഎസ്,റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയില്‍ അവസരങ്ങള്‍ കാണുകയാണ് തപ്‌സെ. 389-393-405 രൂപ ലക്ഷ്യവില വച്ച് ഇന്ത്യന്‍ ഹോട്ടല്‍സ് വാങ്ങാനാണ് നിര്‍ദ്ദേശം.ശുഭാപ്തിവിശ്വാസത്തോടെ തുടരുക, അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക, അഭിവൃദ്ധി പ്രാപിക്കാന്‍ വിപണിയെ അനുവദിക്കുക, അദ്ദേഹം നിര്‍ദ്ദേശിച്ചു.

X
Top