ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ആമസോണ്‍ എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു

ന്യൂഡല്‍ഹി: കേടായ ഉത്പന്നങ്ങള്‍ അയക്കുന്നത് തടയാന്‍ ആമസോണ്‍ നിര്‍മ്മിത ബുദ്ധി (എഐ)യുടെ സഹായം തേടുന്നു. സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് നീക്കം. അതുവഴി ഉത്പന്നങ്ങള്‍ തിരിച്ചുവരുന്നത് ഒഴിവാക്കാനാകും.

വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടനുസരിച്ച് ആമസോണ്‍, വെയര്‍ഹൗസുകളെ വലിയ മാറ്റത്തിന് വിധേയമാക്കുകയാണ്. എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഇതില്‍ പ്രധാനം. ഇതുവഴി ഉപഭോക്താക്കള്‍ക്ക് മികച്ച ഉത്പന്നങ്ങള്‍ ലഭ്യമാക്കാമെന്ന് കമ്പനി കരുതുന്നു.

ഇപ്പോള്‍ ജീവനക്കാരാണ് വെയര്‍ ഹൗസുകളില്‍ കേടുപാടുകള്‍ കണ്ടെത്തുന്നത്. അവര്‍ ഓരോ ഇനവും ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുന്നു. പ്രക്രിയ ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതുമായതിനാല്‍ ചെറിയ നാശനഷ്ടങ്ങള്‍ ശ്രദ്ധയില്‍ പെടാതെ പോകുന്നുണ്ട്.

ഈ പ്രശ്‌നം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിലൂടെ പരിഹരിക്കപ്പെടും. ഇതുവഴി വെയര്‍ഹൗസുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്താമെന്നാണ് ആമസോണ്‍ കരുതുന്നത്. പ്രത്യേകിച്ചും ഇനങ്ങളുടെ ഗുണനിലവാരം കണ്ടെത്തുന്ന കാര്യത്തില്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിക്കാനുള്ള പ്രവണത ലോജിസ്റ്റിക്‌സ് മേഖലയില്‍ വ്യാപകമാണ്. തൊഴിലാളികളുടെ ശാരീരിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും തൊഴില്‍ ക്ഷാമം പരിഹരിക്കുന്നതിനും വെയര്‍ഹൗസുകള്‍ ഓട്ടോമേറ്റ് ചെയ്യുകയാണ് കമ്പനികള്‍.

X
Top