
മുംബൈ: രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി അടുത്ത 15 വർഷത്തിനുള്ളിൽ തായ്‌ലൻഡിൽ 5 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ആമസോൺ ഇങ്കിന്റെ ക്ലൗഡ് കംപ്യൂട്ടിംഗ് വിഭാഗമായ ആമസോൺ വെബ് സർവീസസ് (AWS) അറിയിച്ചു.
നിക്ഷേപത്തിൽ ഡാറ്റാ സെന്ററുകളുടെ നിർമ്മാണവും പ്രാദേശിക ബിസിനസുകളിൽ നിന്ന് ചരക്കുകളും സേവനങ്ങളും വാങ്ങുന്നതും ഉൾപ്പെടുമെന്ന് എഡബ്യുഎസ് പ്രസ്താവനയിൽ പറഞ്ഞു. മേഖലയിലെ ഉപഭോക്താക്കളെ സുരക്ഷിതമായി ഡാറ്റ സംഭരിക്കാനും അന്തിമ ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകാനും സഹായിക്കുന്നതിന് തായ്‌ലൻഡിലെ ബാങ്കോക്കിൽ ഒരു ഇൻഫ്രാസ്ട്രക്ചർ ഹബ് സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നു.
എഡബ്യുഎസിന്റെ ക്ലൗഡ് പ്ലാറ്റ്ഫോം സ്റ്റോറേജ്, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുൾപ്പെടെ 200-ലധികം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. കമ്പനി കഴിഞ്ഞ മാസം യുഎഇയിൽ അതിന്റെ ആദ്യത്തെ ക്ലൗഡ് ഡാറ്റാ സെന്റർ തുറക്കുകയും ക്ലയന്റുകൾക്ക് ബാൻഡ്‌വിഡ്ത്ത് വർദ്ധിപ്പിക്കുന്നതിനായി ഒരു പ്രാദേശിക ഹബ് സജ്ജീകരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു.
ആമസോൺ വെബ് സർവീസസ് 2020 മുതൽ ബാങ്കോക്കിൽ 10 ആമസോൺ ക്ലൗഡ് ഫ്രണ്ട് എഡ്ജ് ലൊക്കേഷനുകൾ ആരംഭിച്ചു. ഇത് അന്തിമ ഉപയോക്താക്കൾക്ക് ഉയർന്ന വേഗതയിൽ ഡാറ്റ, വീഡിയോകൾ, ആപ്ലിക്കേഷനുകൾ എന്നിവ നൽകാൻ സഹായിക്കുന്നു.