പലിശ നിരക്കില്‍ ആര്‍ബിഐ ഇത്തവണയും മാറ്റം വരുത്തിയേക്കില്ല; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുമെന്ന് വിലയിരുത്തൽഎഫ്പിഐ സെപ്തംബറിൽ 14,767 കോടി രൂപയുടെ അറ്റ വില്പനസെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.62 ലക്ഷം കോടി രൂപയായി ഉയർന്നുരാജ്യത്തെ മുഖ്യ വ്യവസായ മേഖലകളിൽ 12% വളർച്ചഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടി

റിലയൻസുമായുള്ള ഇടപാട് നിർത്താൻ ഫ്യൂച്ചർ ഗ്രൂപ്പിന് നോട്ടീസ് അയച്ച് ആമസോൺ

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പുമായി നേരിട്ടോ അല്ലാതെയോ ഏതെങ്കിലും തരത്തിലുള്ള ഇടപാടുകളിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്യൂച്ചർ ഗ്രൂപ്പ് പ്രൊമോട്ടർമാർക്ക് ആമസോൺ നോട്ടീസ് അയച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പുമായി ഫ്യൂച്ചർ ഗ്രൂപ്പ് അതിന്റെ വിതരണ ശൃംഖലയും ലോജിസ്റ്റിക് ബിസിനസുകളും വിൽക്കുന്നതിനുള്ള ചർച്ചകൾ നടത്തുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ആമസോൺ നോട്ടീസ് അയക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഫ്യൂച്ചർ ഗ്രൂപ്പും റിലയൻസും തമ്മിലുള്ള ക്രമീകരണത്തിന്റെ പദ്ധതി ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡിന്റെ (എഫ്ആർഎൽ) കടക്കാർ നിരസിച്ചതായി ഫ്യൂച്ചർ ഗ്രൂപ്പ് പ്രൊമോട്ടർമാർക്ക് അയച്ച നോട്ടീസിൽ ആമസോൺ പറയുന്നു. എന്നാൽ, ഇത് കാര്യമാക്കാതെ എഫ്ആർഎൽ വഞ്ചനാപരമായ തന്ത്രത്തിലൂടെ ഇതിനകം തന്നെ റീട്ടെയിൽ സ്റ്റോറുകൾ റിലയൻസ് ഗ്രൂപ്പിന് കൈമാറിയിട്ടുണ്ടെന്നും. കൂടാതെ, ഇപ്പോൾ വിതരണ ശൃംഖല, വെയർഹൗസിംഗ്, ലോജിസ്റ്റിക്സ് ബിസിനസ്സ് എന്നിവയെല്ലാം റിലയൻസ് ഗ്രൂപ്പിന് കൈമാറാൻ എഫ്ആർഎൽ ഉദ്ദേശിക്കുന്നതായും ആമസോൺ ആരോപിച്ചു.

X
Top