ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾഈ ഓണത്തിന് തമിഴ് നാട്ടിലെ കർഷകർ വിറ്റത് പത്ത് ടൺ പൂക്കൾലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതി

50,000 രൂപയ്ക്ക് മുകളില്‍ ആല്‍ഫാ-ന്യൂമറിക് ചെക്ക് നിര്‍ബന്ധം; പഴയ ചെക്കുകള്‍ റദ്ദാകും

മുംബൈ: ബാങ്ക് ഇടപാടുകാര്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) സുപ്രധാന മുന്നറിയിപ്പ്. നിങ്ങളുടെ കൈവശമുള്ള പഴയ മോഡല്‍ ചെക്ക് ബുക്കുകള്‍ 2026 ഡിസംബര്‍ 31 -ഓടെ അസാധുവാകും. ബാങ്കിങ് തട്ടിപ്പുകള്‍ തടയുന്നതിനും, ഡിജിറ്റല്‍ ക്ലിയറിംഗ് വേഗത്തിലാക്കുന്നതിനുമായി ആല്‍ഫാ-ന്യൂമറിക് (Alpha-numeric) കോഡുള്ള പുതിയ ചെക്കുകള്‍ ഉടന്‍ സ്വന്തമാക്കണം. പഴയ ചെക്ക് ബുക്കുകള്‍ ഡിസംബര്‍ 31 ഓടെ റദ്ദാകും.

പുതിയ സുരക്ഷാ മാറ്റങ്ങള്‍

പഴയ ചെക്കുകളിലെ ചെക്ക് നമ്പറും, MICR കോഡും അക്കങ്ങള്‍ മാത്രമുള്ളതായിരുന്നു. എന്നാല്‍ പുതിയ ചെക്കുകളില്‍ അക്കങ്ങള്‍ക്ക് പുറമെ അക്ഷരങ്ങളും ഉള്‍പ്പെടുത്തുള്ള ‘ആല്‍ഫാ-ന്യൂമറിക്’ (alpha-numeric) കോഡുകളാണുള്ളത്.

ചെക്ക് ക്ലിയറിംഗ് സംവിധാനം കൂടുതല്‍ ഡിജിറ്റല്‍ ആകുകയാണ്. മുമ്പ് രണ്ട്, മൂന്ന് ദിവസങ്ങള്‍ എടുത്തിരുന്ന ക്ലിയറിംഗ് പ്രക്രിയ ഇനി മുതല്‍ ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും.

വ്യാജ ചെക്കുകള്‍ തടയുക ലക്ഷ്യം
പുതിയ ചെക്ക് ബുക്കുകളില്‍ പ്രത്യേക വാട്ടര്‍മാര്‍ക്കുകള്‍, യുവി (UV) ലൈറ്റില്‍ മാത്രം കാണാന്‍ കഴിയുന്ന മഷി, മൈക്രോ- പ്രിന്റിംഗ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വ്യാജ ചെക്കുകളുടെ നിര്‍മ്മാണം അസാധ്യമാക്കുന്നു. പുതിയ ചെക്കുകള്‍ റിസര്‍വ് ബാങ്കിന്റെ ‘പോസിറ്റീവ് പേ സിസ്റ്റവുമായി’ പൂര്‍ണ്ണമായും ബന്ധിപ്പിച്ചിരിക്കുന്നു.

ഉപയോക്താക്കളുടെ നേട്ടങ്ങള്‍
നിലവില്‍ ഉപയോക്താക്കളുടെ കൈയ്യിലുള്ള പഴയ നമ്പറിംഗ് രീതിയിലുള്ള ചെക്കുകള്‍ 2026 ഡിസംബര്‍ 31 ഓടെ അസാധുവാകും. 2027 ജനുവരി 1 മുതല്‍ ആല്‍ഫാ-ന്യൂമറിക് കോഡുകള്‍ ഉള്ള പുതിയ ചെക്കുകള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.

പഴയ ചെക്ക് ബുക്കുകള്‍ ഉപയോഗിച്ചുള്ള 50,000 രൂപയ്ക്ക് മുകളിലുള്ള വലിയ തുകകളുടെ ഇടപാടുകള്‍ 2026 ഡിസംബര്‍ 31-ന് ശേഷം ബാങ്കുകള്‍ പൂര്‍ണ്ണമായും നിരസിക്കും. തടസങ്ങളില്ലാതെ ഇടപാടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പുതിയ ചെക്കുകള്‍ വഴിയൊരുക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിങ്ങളുടെ കൈവശമുള്ളത് പഴയ അക്കങ്ങള്‍ മാത്രമുള്ള ചെക്കുകളാണെങ്കില്‍ പുതിയ ആല്‍ഫാ ന്യൂമറിക്ക് ചെക്കിനായി അപേക്ഷിക്കുക.

പഴയ ചെക്കുകള്‍ 2026 ഡിസംബര്‍ 31 ശേഷം ഉപയോഗിക്കാന്‍ കഴിയില്ല. 2027 ജനുവരി 1 മുതല്‍ ആല്‍ഫാ-ന്യൂമറിക് കോഡുള്ള പുതിയ ചെക്കുകള്‍ ഉപയോഗിക്കണം.

പുതിയ ചെക്കുകള്‍ക്കായി നിങ്ങള്‍ ബാങ്ക് ശാഖകളില്‍ നേരിട്ട് പോകേണ്ടതില്ല. എസ്എംഎസ് (SMS) വഴിയോ, ഓണ്‍ലൈന്‍/ ഇ-മെയില്‍ വഴിയോ പുതിയ ചെക്ക് ബുക്കിനായി അപേക്ഷിക്കാം.
50,000 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള ഇടപാടുകള്‍ക്ക് പുതിയ ചെക്കുകള്‍ മാത്രം നല്‍കാന്‍ ശ്രദ്ധിക്കുക.

X
Top