ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

ജെഎൽആറിൽ നിന്ന് ഒന്നിലധികം വർഷത്തെ ഓർഡർ സ്വന്തമാക്കി അലിക്കൺ കാസ്റ്റലോയ്

മുംബൈ: യുണൈറ്റഡ് കിംഗ്ഡത്തിലെ ജാഗ്വാർ ലാൻഡ് റോവറിൽ (JLR) നിന്ന് ഒന്നിലധികം വർഷത്തെ ഓർഡർ ലഭിച്ചതായി അറിയിച്ച് അലിക്കൺ കാസ്റ്റലോയ്. കമ്പനിയുടെ ഇ-മൊബിലിറ്റി പ്ലാറ്റ്‌ഫോമിനായുള്ള നിർണായക ഉൽപ്പന്നമായ ഇആക്സിൽ ഹൗസിംഗ് വിതരണം ചെയ്യുന്നതിനായി ആണ് നിർദിഷ്ട ഓർഡർ.

ഈ ഘടകം ഒരു സംയോജിത ഇമോട്ടോർ ആൻഡ് ട്രാൻസ്മിഷൻ ഹൗസിംഗാണെന്ന് കമ്പനി അറിയിച്ചു. ഇത് 5 വർഷത്തെ ഡെലിവറികൾക്കായി ഉള്ള ഒരു വലിയ, മൾട്ടി-മില്യൺ ഡോളർ ഓർഡറാണെന്നും. ഒരു ഉൽപ്പന്നത്തിനായി ഒരു ഉപഭോക്താവിൽ നിന്ന് ലഭിക്കുന്ന കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓർഡർ വിജയമാണിതെന്നും അലുമിനിയം കാസ്റ്റിംഗ് നിർമ്മാതാവ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

പൂനെയിലുള്ള അലിക്കണിന്റെ ഫാക്ടറിയിലാണ് ഉൽപ്പന്നം നിർമ്മിക്കുന്നത്. അലുമിനിയം കാസ്റ്റിംഗുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത നിർമ്മാതാക്കളിൽ ഒരാളാണ് അലിക്കൺ കാസ്റ്റലോയ്. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി, ഓട്ടോമൊബൈൽ, ഇൻഫ്രാസ്ട്രക്ചർ, എയ്‌റോസ്‌പേസ്, ഊർജം, കൃഷി, പ്രതിരോധം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലെ വൈവിധ്യമാർന്ന ഉപഭോക്തൃ അടിത്തറയെ സേവിക്കുന്നു.

അതേസമയം ബിഎസ്ഇയിൽ അലിക്കൺ കാസ്റ്റലോയ് ഓഹരികൾ 1.73 ശതമാനം ഇടിഞ്ഞ് 883 രൂപയിലെത്തി.

X
Top