ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ആകാശ് അഗ്രോ ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിൽ 251.39 ശതമാനം വർദ്ധനവ്

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ ആകാശ് അഗ്രോ ഇൻഡസ്ട്രീസിന്റെ അറ്റാദായം 251.39 ശതമാനം ഉയർന്ന് 2.53 കോടി രൂപയായി. 2021 മാർച്ചിൽ അവസാനിച്ച മുൻ പാദത്തിൽ 0.72 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ നാലാം പാദത്തിൽ സ്ഥാപനത്തിന്റെ വിൽപ്പന 105.09 ശതമാനം വർധിച്ച് 219.30 കോടി രൂപയായി ഉയർന്നു. 2021 മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇത് 106.93 കോടി രൂപയായിരുന്നു. സമാനമായി ആകാശ് അഗ്രോയുടെ 2022 മാർച്ചിൽ അവസാനിച്ച മുഴുവൻ വർഷത്തെ അറ്റാദായം 2021 സാമ്പത്തിക വർഷത്തെ  2.94 കോടി രൂപയിൽ നിന്ന്  31.29 ശതമാനം ഉയർന്ന് 3.86 കോടി രൂപയായി.

അതേസമയം, 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വില്പന 749.12 കോടിയായിരുന്നു. 2021 മാർച്ചിൽ അവസാനിച്ച മുൻ വർഷം ഇത് 395.02 കോടി രൂപയായിരുന്നു. 1998-ൽ സ്ഥാപിതമായ ആകാശ് അഗ്രോ ഇൻഡസ്ട്രീസ് കെമിക്കൽ ഫോർമുലേഷനുകളുടെ ഫലപ്രദമായ ശ്രേണി നിർമ്മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഏർപ്പെട്ടിരിക്കുന്ന പ്രമുഖ കമ്പനിയാണ്. അഗ്രികൾച്ചറൽ ഇഡിടിഎ കെമിക്കൽസ്, അഗ്രികൾച്ചറൽ സ്റ്റിമുലന്റുകൾ, അഗ്രികൾച്ചറൽ ഫെർട്ടിലൈസറുകൾ എന്നിവ ഉൾപ്പെടുന്നതാണ് കമ്പനിയുടെ ഉത്പന്ന നിര.

X
Top