ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി സര്‍വേഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുംജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധനയുപിഐ ഇടപാടുകളിൽ ഇടിവ്ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നേക്കും; ഇന്ത്യക്കാർ ചെലവാക്കാന്‍ പോകുന്നത് 6 ലക്ഷം കോടി രൂപ

എയർടെൽ 5ജി ഉപയോക്താക്കളുടെ എണ്ണം 50 ദശലക്ഷം കടന്നു

ന്ത്യയിൽ ഏകദേശം ഒരു വർഷമായി എയർടെൽ 5ജി നെറ്റ്വർക്ക് സൗകര്യം അവതരിപ്പിച്ചിട്ട്. രാജ്യത്ത് 244 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള എയർടെലിന്റെ, 50 ദശലക്ഷം പേരും 5ജിയിലേക്ക് മാറിയതായി കമ്പനി അറിയിച്ചു.

തുടക്കത്തിൽ, തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ മാത്രമായിരുന്നു എയർടെൽ 5ജി പ്ലസ് സേവനം നൽകിയിരുന്നത്. 12 മാസത്തിനുള്ളിൽ ഇന്ത്യയിലുടനീളം കമ്പനി 5ജി സേവനം വ്യാപിപ്പിച്ചു. ഇപ്പോൾ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലും എയർടെൽ 5ജി സേവനം നൽകുന്നുണ്ട്.

എന്നിരുന്നാലും, 4ജി നെറ്റ്വർക്ക് പോലെ 5ജി സേവനം അത്രയേറെ വിപുലമായിട്ടില്ല.

3ജിയിൽ നിന്ന് 5ജിയിലേക്ക് മാറുന്നതിന് ഉപയോക്താക്കൾ അവരുടെ സിം കാർഡുകൾ മാറണമായിരുന്നു. എന്നാൽ, 4ജിയിൽ നിന്ന് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് ഇതാവശ്യമില്ല.

5ജി നെറ്റ്വർക്ക് ഉപയോഗിക്കാൻ കഴിയുന്ന സ്മാർട്ട്ഫോൺ കൈയിലുണ്ടായാൽ മാത്രം മതി. എയർടെൽ അതിന്റെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് 5ജി ഉപയോക്താക്കൾക്ക് കോംപ്ലിമെന്ററിയായി അൺലിമിറ്റഡ് 5ജി സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് 4ജിയെ അപേക്ഷിച്ച് റെസൊല്യൂഷൻ കൂടുതലുള്ളതെന്തും വേഗത്തിലും, തടസ്സമില്ലാതെയും ഡൗൺലോഡ് ചെയ്യുന്നതിനും, ഉപയോഗിക്കുന്നതിനും ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു.

4ജി നെറ്റ്വർക്കിനേക്കാൾ ഏകദേശം 25 മടങ്ങ് വേഗതയിൽ ഡൗൺലോഡ് ചെയ്യാൻ എയർടെൽ 5ജി നെറ്റ്വർക്കിലൂടെ സാധിക്കും. ന്യൂഡൽഹിയിൽ എയർടെലിന്റെ ഡൗൺലോഡിംഗ് സ്പീഡ് ഏകദേശം 268.89 എംബിപിഎസ് ആണ്.

സ്മാർട്ട് ഫോണുകളിൽ ബ്രോഡ് ബാൻഡിന് സമാനമായി 1641 എംബിപിഎസ് സ്പീഡിലാണ് എയർടെലിന്റെ 5ജി സേവനം ലഭിക്കുക.

എയർടെലിന് മുമ്പ് മുകേഷ് അംബാനിയുടെ റിലയൻസിന്റെ ജിയോയും അതിന്റെ 46ാമത് വാർഷിക യോഗത്തിൽ 50 ദശലക്ഷം ഉപയോക്താക്കൾ 5ജിയിലേക്ക് മാറിയതായി പ്രഖ്യാപിച്ചിരുന്നു.

വെറും 10 മാസത്തിനുള്ളിൽ എയർടെലും, ജിയോയും ഏകദേശം 3,000ത്തോളം 5ജി അധിഷ്ഠിത നെറ്റ്വർക്ക് ടവറുകൾ ഇന്ത്യയിലുടനീളം സ്ഥാപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ 714 ജില്ലകളിലുടനീളം ഈ ടവറുകൾ പ്രവർത്തനക്ഷമമായതായും, 5ജി നെറ്റ്വർക്ക് സൗകര്യം വേഗത്തിൽ പ്രാപ്തമാക്കുന്ന രാജ്യമാക്കി ഇന്ത്യ ഇത് മാറ്റിയെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ പറഞ്ഞിരുന്നു.

5ജിയിലേക്ക് കടന്നതിന് പിന്നാലെ താങ്ങാനാവുന്ന വിലയിൽ 5ജി സ്മാർട്ട്ഫോണുകളും വിപണിയിലെത്തിയിട്ടുണ്ട്. 10,000 രൂപയിലും അതിൽ കുറഞ്ഞ വിലയ്ക്കും ഉപഭോക്താക്കൾക്ക് ഇപ്പോൾ 5ജി സ്മാർട്ട് ഫോൺ ലഭ്യമാണ്.

ഷഓമി, സാംസംഗ്, ലാവ എന്നിങ്ങനെയുള്ള കമ്പനികളും അവരുടെ 5ജി ഫോണുകൾ പുറത്തിറിക്കിയിട്ടുണ്ട്. ഫൈബർ സാങ്കേതികത എത്തിയിട്ടില്ലാത്ത ഇന്ത്യയിലെ ഉൾഗ്രാമങ്ങളിൽ പോലും വേഗതയുള്ള ഇന്റനെറ്റ് സൗകര്യം 5ജി നെറ്റ്വർക്കിലൂടെ എയർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടാതെ, ഉയർന്ന ഡാറ്റാ ബാൻഡ്വിഡ്ത്തിലുള്ള എംഎംവേവ് (26 ജിഗാ ഹേർട്സ് ഫ്രീക്വൻസിയിലുള്ളത്) സൗകര്യവും എയർടെൽ ആരംഭിച്ചിട്ടുണ്ട്.

എന്നാൽ, ഇപ്പോൾ ഇന്ത്യയിൽ വിൽക്കുന്ന 5ജി സ്മാർട്ട് ഫോണുകളിൽ ഭൂരിഭാഗവും എംഎംവേവ് ഫ്രീക്വൻസി യെ പിന്തുണയ്ക്കുന്നില്ല.

2028ഓടെ 700 ദശലക്ഷത്തിലധികം 5ജി ഉപയോക്താക്കൾ ഇന്ത്യയിലുണ്ടാകുമെന്ന് എറിക്സൺ സൂചിപ്പിക്കുന്നു. മാത്രമല്ല, 56% മൊബൈൽ ഫോൺ ഉപയോക്താക്കൾക്കും 5ജിയിലേക്ക് പ്രവേശനം ലഭിക്കുകയും ചെയ്യും.

X
Top