തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

കൊച്ചിയില്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ സെന്‍ററുമായി എയര്‍ ഇന്ത്യ

കൊച്ചി: മുന്‍നിര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ കൊച്ചിയിലെ പുതിയ ഡിജിറ്റല്‍ ഇന്നൊവേഷന്‍ കേന്ദ്രം എയര്‍ ഇന്ത്യ ചെയര്‍മാന്‍ കൂടിയായ ടാറ്റാ ഗ്രൂപ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

ഡിജിറ്റല്‍ ടച്ച് പോയന്‍റ് സാങ്കേതികവിദ്യകളും അത്യാധുനിക േഡറ്റ, നിര്‍മിതബുദ്ധി സൗകര്യങ്ങളും വികസിപ്പിച്ച് എയര്‍ ഇന്ത്യയെ ആധുനിക- ലോകോത്തര നിലവാരത്തിലുള്ള എയര്‍ലൈന്‍ ആക്കുന്നതില്‍ ഈ കേന്ദ്രം ശ്രദ്ധ പതിപ്പിക്കും.

കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടിലെ കാസ്പിയന്‍ ടെക്പാര്‍ക്കിലാണ് എയര്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്നൊവേഷന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ നൂതന സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സെന്‍റര്‍ സഹായിക്കുമെന്ന് എയര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ കാംപ്‌ബെല്‍ വില്‍സണ്‍ പറഞ്ഞു.

ചീഫ് ഡിജിറ്റല്‍ ആൻഡ് ടെക്‌നോളജി ഓഫിസര്‍ ഡോ. സത്യ രാമസ്വാമി, ഗവേണന്‍സ് റെഗുലേറ്ററി കോംപ്ലിയന്‍സ് കോര്‍പറേറ്റ് അഫയേഴ്‌സ് ഗ്രൂപ് മേധാവി പി. ബാലാജി തുടങ്ങിയവരും പങ്കെടുത്തു.

X
Top