
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ-ബോയിംഗ്, എയര്‍ബസ് മെഗാ ഡീല്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയില്‍ നേരിട്ടും അല്ലാതെയും 2 ലക്ഷത്തോളം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും. കരാറനുസരിച്ച് ബോയിംഗ് 140 എണ്ണവും എയര്‍ബസ് 470 എണ്ണവും വിമാനങ്ങളാണ് എയര്‍ ഇന്ത്യയ്ക്ക് നിര്‍മ്മിച്ച് നല്‍കുക.
ഇത്രയും വിമാനങ്ങള്‍ സര്‍വീസ് തുടങ്ങുന്നതോടെ നിരവധി ഓപറേഷന്‍ സ്റ്റാഫുകള്‍ ആവശ്യമായി വരും. അനുബന്ധ അവസരങ്ങള്‍ വേറെയും സൃഷ്ടിക്കപ്പെടും. ഒരു നാരോ ബോഡി എയര്‍ക്രാഫ്റ്റ് ഓപറേറ്റ് ചെയ്യുന്നതിന് 400 ജീവനക്കാരും വൈഡ് ബോഡി വിമാനം സേവനം നടത്തുന്നതിന് 600-700 ജീവനക്കാരുമാണ് വേണ്ടത്, മാര്‍ട്ടിന്‍ കണ്‍സള്‍ട്ടിംഗ് സിഇഒ മാര്‍ക്ക് മാര്‍ട്ടിന്‍ പറയുന്നു.
വ്യോമയാനമേഖലയില്‍ പരിചയ സമ്പത്തുള്ള സ്ഥാപനമാണ് മാര്‍ട്ടിന്‍ കണ്‍സള്‍ട്ടിംഗ്. പൈലറ്റ്, കാബിന്‍ ക്രൂ,സാങ്കേതിക, സാങ്കേതിക ഇതര ജീവനക്കാര്‍, എയര്‍പോര്‍ട്ട് സ്റ്റാഫ്, എയര്‍ട്രാഫിക് കണ്‍ട്രോളേഴ്‌സ്, ട്രാന്‍സ്‌പോര്‍ട്ട് വെന്‍ഡേഴ്‌സ്, സര്‍വീസ് പ്രൊവൈഡേഴ്‌സ്, എന്നിങ്ങനെയുള്ള റോളുകളിലായിരിക്കും നിയമനം.






