റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

55 കോടിയുടെ ഓർഡർ നേടി അലുവാലിയ കോൺട്രാക്ട്‌സ്

മുംബൈ: പഞ്ചാബ് സാഹിബ്സാദ അജിത് സിംഗ് നഗറിലെ ഒരു സ്വകാര്യ സർവ്വകലാശാലയുടെ ഹോസ്റ്റലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 55.39 കോടി രൂപയുടെ ഓർഡർ നേടി അലുവാലിയ കോൺട്രാക്ട്സ് (ഇന്ത്യ) ലിമിറ്റഡ്. കമ്പനിക്ക് ഈ മാസം ലഭിക്കുന്ന അഞ്ചാമത്തെ ഓർഡറാണിത്.

പ്ലാക്ഷ സർവകലാശാല ഹോസ്റ്റൽ-2ന്റെ ഷെൽ, കോർ, ഫേസഡ്, എംഇപിഎഫ് എന്നിവയുടെ നിർമ്മാണം ഈ ഓർഡറിന്റെ പരിധിയിൽ വരും. മേൽപ്പറഞ്ഞ കരാറോടെ കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് കമ്പനിയുടെ ഈ സാമ്പത്തിക വർഷത്തെ ഓർഡർ വരവ് 4,017.63 കോടി രൂപയായി വർധിച്ചു. കൂടാതെ ഈ ആഴ്ച കമ്പനി കരസ്ഥമാക്കുന്ന രണ്ടാമത്തെ ഓർഡർ ആണിത്.

40 വർഷത്തിലേറെയായി നിർമ്മാണ വ്യവസായത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ മുൻനിര സിവിൽ കൺസ്ട്രക്ഷൻ കമ്പനികളിൽ ഒന്നാണ് അലുവാലിയ കോൺട്രാക്ട്‌സ് (ഇന്ത്യ) ലിമിറ്റഡ്. കമ്പനി നൽകുന്ന നിർമ്മാണ സേവനങ്ങളിൽ ഘടനകളുടെ നിർമ്മാണവും അനുബന്ധ സേവനങ്ങളും ഉൾപ്പെടുന്നു.

X
Top