വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

സെബിയും ഡിജിലോക്കറും തമ്മില്‍ ധാരണ

നിക്ഷേപകരെ അവരുടെ സെക്യൂരിറ്റീസ് ഹോള്‍ഡിംഗുകള്‍ ട്രാക്ക് ചെയ്യാനും, ക്ലെയിം ചെയ്യാത്ത സാമ്പത്തിക ആസ്തികള്‍ കുറയ്ക്കാനും സഹായിക്കുകയാണ് ലക്ഷ്യം

ഇന്ത്യന്‍ ഓഹരി വിപണി റെുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി), ഡിജിലോക്കറും തമ്മില്‍ ധാരണയായി. നിക്ഷേപകരെ അവരുടെ സെക്യൂരിറ്റീസ് ഹോള്‍ഡിംഗുകള്‍ ട്രാക്ക് ചെയ്യാനും, ക്ലെയിം ചെയ്യാത്ത സാമ്പത്തിക ആസ്തികള്‍ കുറയ്ക്കാനും സഹായിക്കുകയാണ് ലക്ഷ്യം.

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ക്ലെയിം ചെയ്യാത്ത ആസ്തികള്‍ കുറയ്ക്കുന്നതിനുള്ള ഡിജിറ്റല്‍- പൊതു അടിസ്ഥാന സൗകര്യമായി ഡിജിലോക്കര്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനം.

ഈ നീക്കം നിക്ഷേപകരുടെ സംരക്ഷണം വര്‍ദ്ധിപ്പിക്കാനും, സാമ്പത്തിക ഹോള്‍ഡിംഗുകളിലേക്കുള്ള പ്രവേശനം സുഗമമാക്കാനും ലക്ഷ്യം വയ്ക്കുന്നുവെന്ന് സെബിയുടെ സര്‍ക്കുലര്‍ അടിവരയിടുന്നു.

സെക്യൂരിറ്റീസ് മാര്‍ക്കറ്റുമായി ഡിജിലോക്കറിനെ സംയോജിപ്പിക്കുന്നതു വഴി, നിക്ഷേപകര്‍ക്ക് അവരുടെ ഡീമാറ്റ് അക്കൗണ്ടുകളുടെയും, മ്യൂച്വല്‍ ഫണ്ട് ഹോള്‍ഡിംഗുകളുടെയും വിശദാംശങ്ങള്‍ സുരക്ഷിതമായി സംഭരിക്കാനും, വീണ്ടെടുക്കാനും കഴിയുമെന്ന് സെബി കൂട്ടിച്ചേര്‍ത്തു.

ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്) വിശദാംശങ്ങള്‍ എന്നിവയിലേക്ക് ഇതിനകം ഡിജിലോക്കര്‍ ഉപയോക്താക്കള്‍ക്ക് ആക്‌സസ് നല്‍കുന്നുണ്ട്.

ഇനിമുതല്‍ നിക്ഷേപകര്‍ക്ക് അവരുടെ സെക്യൂരിറ്റീസ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു കേന്ദ്രീകൃത പ്ലാറ്റ്ഫോമായി ഡിജിലോക്കര്‍ പ്രവര്‍ത്തിക്കും.

നോമിനേഷന്‍ സൗകര്യ ഫലപ്രദമാക്കാനും ഡിജിലോക്കര്‍ ആക്‌സസ് വഴി സാധിക്കും. അതായത് ഉപയോക്താക്കള്‍ക്ക് അവരുടെ നോമിനികള്‍ക്ക് ഡിജിലോക്കറിലേയ്ക്ക് ഡാറ്റ ആക്‌സസ് നല്‍കാന്‍ കഴിയും.

പക്ഷെ ഇത് ഡാറ്റകള്‍ കാണാന്‍ മാത്രമുള്ള ആക്‌സസ് ആയിരിക്കും. ഉപയോക്താവിന്റെ അകാല മരണം സംഭവിച്ചാല്‍ നോമിനികള്‍ക്ക് നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് കടക്കാനും രേഖകള്‍ മനസിലാക്കി നടപടികള്‍ സ്വീകരിക്കാനും ഇതു ഉപകരിക്കും.

മുകളില്‍ പറഞ്ഞ നോമിനേഷന്‍ സൗകര്യങ്ങള്‍ നിയമപരമായ അവകാശികള്‍ക്ക് അനാവശ്യ കാലതാമസമില്ലാതെ സാമ്പത്തിക ആസ്തികള്‍ വീണ്ടെടുക്കാന്‍ വഴിയൊരുക്കും. ഈ പ്രിക്രിയകള്‍ സുഗമമാക്കുന്നതിന് നോമിനികള്‍ക്കായി സെബി ഒരു ഓട്ടോമേറ്റഡ് നോട്ടിഫിക്കേഷന്‍ സംവിധാനവും പ്രാപ്തമാക്കിയിട്ടുണ്ട്.

അതായത് ഒരു നിക്ഷേപകന്റെ മരണം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഉടനെ സെബി ഈ വിവരങ്ങള്‍ കെവൈസി രജിസ്‌ട്രേഷന്‍ ഏജന്‍സികള്‍ (കെആര്‍എകള്‍) വഴി ഡിജിലോക്കറിനെ അറിയിക്കും.

സെബിയില്‍ നിന്ന് അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് ഡിജിലോക്കര്‍ നിയമപരമായ അവകാശിലെ ഇക്കാര്യം സ്വയമേവ അറിയിക്കും. ഇത് ധനകാര്യ സ്ഥാപനങ്ങളുമായി ആസ്തി കൈമാറ്റ പ്രക്രിയ ആരംഭിക്കാന്‍ അവരെ സഹായിക്കും.

വിവരങ്ങള്‍ പരിശോധിക്കുന്നതിലും, ശരിയായ അവകാശികളിലേക്ക് ആസ്തികള്‍ കൈമാറുന്നതിലും കെആര്‍എകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

X
Top