കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

അഗ്നികുൽ കോസ്മോസിന്റെ അഗ്നിബാൻ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്നികുൽ കോസ്മോസിന്റെ അഗ്നിബാൻ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു. സെമി ക്രയോജനിക് എൻജിൻ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ആദ്യ പരീക്ഷണമാണിത്.

ശ്രീഹരിക്കോട്ടയിൽ നടത്തിയ വിക്ഷേപണം വിജയിച്ചതായി ഐഎസ്ആർഒ എക്സിൽ അറിയിച്ചു. പൂർണമായും തദ്ദേശീയമായി നിർമിച്ചതാണ് അഗ്നിബാൻ സബ് ഓർബിറ്റൽ ടെക്ക് ഡെമോൺസ്ട്രേറ്റർ എന്ന റോക്കറ്റ്.

ലോകത്തിലെ ആദ്യത്തെ സിംഗിൾ പീസ് ത്രീഡി പ്രിന്റഡ് സെമി ക്രയോജനിക് റോക്കറ്റ് എൻജിനായ അഗ്നിലൈറ്റ് എൻജിന്റെ പരീക്ഷണമാണ് ദൗത്യത്തിന്റെ ലക്ഷ്യം. വാതകരൂപത്തിലും ദ്രവരൂപത്തിലുമുള്ള ഇന്ധനങ്ങളുടെ മിശ്രിതം ഉപയോഗിച്ചുള്ള സെമി ക്രയോജനിക് പ്രൊപ്പൽഷൻ സംവിധാനമാണ് റോക്കറ്റിലുള്ളത്.

വിക്ഷേപണച്ചെലവ് വലിയതോതിൽ കുറയ്ക്കാൻ സെമി ക്രയോജനിക് എൻജിനുകൾക്കാകും. നിലവിലുള്ള ക്രയോജനിക് എൻജിനുകളിൽ ദ്രവീകൃത ഹൈഡ്രജനും ഓക്സിജനുമാണ് ഉപയോഗിക്കുന്നത്.

ഹൈഡ്രജനെ ദ്രവരൂപത്തിലാക്കണമെങ്കിൽ അതിനെ –254 ഡിഗ്രിയിൽ തണുപ്പിക്കേണ്ടതുണ്ട്. ഓക്സിജൻ – 157 ഡിഗ്രിയിലും തണുപ്പിക്കണം. വലിയ ചെലവേറിയതും സാങ്കേതിക സംവിധാനങ്ങൾ ആവശ്യമായതുമായ പ്രക്രിയയാണിത്.

എന്നാൽ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ശുദ്ധീകരിച്ച ടർബൈൻ ഓയിൽ ഉപയോഗിച്ചാണ് സെമി ക്രയോജനിക് എൻജിനുകളുടെ പ്രവർത്തനം.

മൂന്നു മാസത്തിനിടെ നാലു തവണ സാങ്കേതിക കാരണങ്ങളെത്തുടർന്ന് വിക്ഷേപണം മാറ്റിവച്ച ശേഷമാണ് ശ്രീഹരിക്കോട്ടയിൽനിന്ന് വ്യാഴാഴ്ച റോക്കറ്റ് എൻജിൻ വിജയകരമായി വിക്ഷേപിച്ചത്.

അഗ്നികുൽ കോസ്മോസിന് അഭിനന്ദനം അറിയിക്കുന്നുവെന്നും ഇന്ത്യയ്ക്ക് ഇത് വലിയ നാഴികക്കല്ലാണെന്നും ഐഎസ്ആർഒ എക്സിൽ പറഞ്ഞു.

X
Top