കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

മുന്‍കൂര്‍ നികുതിയായി ജൂണ്‍ 15വരെ സമാഹരിച്ചത് 1.48 ലക്ഷം കോടി

ടപ്പ് സാമ്പത്തിക വര്ഷം ജൂണ് 15വരെയുള്ള കണക്കുപ്രകാരം മുന്കൂര് നികുതിയിനത്തില് സര്ക്കാരിന് ലഭിച്ചത് 1.48 ലക്ഷം കോടി രൂപ. മുന്വര്ഷം സമാനകാലയളവുമായി താരതമ്യം ചെയ്യുമ്പോള് 27.6 ശതമാനമാണ് വര്ധന. സമ്പദ്ഘടനയുടെ കുതിപ്പും കമ്പനികളുടെ മികച്ച പ്രകടനവുമാണ് വര്ധനവിന് കാരണം.

കോര്പറേറ്റ് നികുതിയിനത്തില് 1.14 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായ നികുതിയിനത്തില് 34,362 കോടി രൂപയുമാണ് ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്ഷം ഏപ്രില് ഒന്നു മുതല് ജൂണ് 15വരെ 1.16 ലക്ഷം കോടി രൂപയാണ് സമാഹരിക്കാനായത്. കോര്പറേറ്റ് നികുതിയായി 92,172 കോടിയും വ്യക്തിഗത ആദായനികുതിയായി 23,513 കോടിയും.

ആദായ നികുതി വകുപ്പ് ജൂണ് 15വരെ 53,140 കോടി രൂപ റീഫണ്ട് നല്കുകയും ചെയ്തു. മുന് വര്ഷം ഇതേകാലയളവില് തിരികെ നല്കിയ തുക 39,390 കോടി രൂപയാണ്. 2023-24 സാമ്പത്തിക വര്ഷം പ്രത്യക്ഷ നികുതിയിനത്തില് 19.58 ലക്ഷം കോടി രൂപയാണ് സര്ക്കാരിന് സമാഹരിക്കാനായത്.

മുന് വര്ഷത്തെ അപേക്ഷിച്ച് 17.1 ശതമാനമാണ് കൂടുതല്. പ്രതീക്ഷിച്ചതിനേക്കാള് 13,000 രൂപ കൂടുതലുമാണ്. നടപ്പ് സാമ്പത്തിക വര്ഷം പ്രത്യേക്ഷ നികുതിയിനത്തില് 21.99 ലക്ഷം കോടി രൂപയാണ് സര്ക്കാര് ലക്ഷ്യമിടുന്നത്.

മുന്കൂര് നികുതി
ആദായ നികുതി നിയമത്തിലെ വകുപ്പ് 208 പ്രകാരം ഒരു സാമ്പത്തിക വര്ഷത്തെ നികുതി ബാധ്യത 10,000 രൂപയോ അതില് കൂടുതലോ ആണെങ്കില് മുന്കൂര് നികുതി അടക്കേണ്ടതുണ്ട്. ശമ്പളം ഒഴികെയുള്ള വരുമാനങ്ങള്ക്കാണ് ഇത് ബാധകം.

സ്വയം തൊഴില് ചെയ്യുന്നവരും പ്രൊഫഷണലുകളും ബിസിനസുകാരും അഡ്വാന്സ് ടാക്സ് അടക്കണം. ഓഹരിയില് നിന്നുള്ള ലാഭം, സ്ഥിര നിക്ഷേപ പലിശ, വാടക വരുമാനം തുടങ്ങിയവക്കും ബാധകമാണ്. 60 വയസ്സിന് മുകളില് പ്രായമുള്ളവരെ മുന്കൂര് നികുതിയില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജൂണ് 15, സെപ്റ്റംബര് 15, ഡിസംബര് 15, മാര്ച്ച് 15 എന്നീ തിയതികള്ക്കു മുമ്പ് അതത് കാലയളവിലെ അഡ്വാന്സ് ടാക്സ് അടക്കേണ്ടതുണ്ട്. നിശ്ചിത തിയതിക്കുള്ളില് അടക്കാതിരുന്നാൽ വകുപ്പ് 234 പ്രകാരം ഒരു ശതമാനംവീതം മാസംതോറും പിഴ ചുമത്തും.

X
Top