‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

പാകിസ്താന്റെ ഊർജ്ജ-ഭരണ പരിഷ്കാരങ്ങൾക്ക് എഡിബിയുടെ 73 കോടി ഡോളർ സഹായം

ഇസ്ലാമാബാദ്: പാകിസ്താന്റെ ഊർജ്ജ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഭരണപരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനുമായി ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) 73 കോടി ഡോളറിന്റെ((ഏകദേശം 6550 കോടി ഇന്ത്യൻ രൂപ) ധനസഹായം നൽകും.

ഇതുമായി ബന്ധപ്പെട്ട കരാറിൽ പാകിസ്താനും എഡിബിയും ഒപ്പുവെച്ചു. ഇക്കണോമിക് അഫയേഴ്‌സ് ഡിവിഷൻ സെക്രട്ടറി മുഹമ്മദ് ഹുമൈർ കരീമും എഡിബി കൺട്രി ഡയറക്ടർ എമ്മ ഫാനുമാണ് കരാറുകളിൽ ഒപ്പിട്ടത്.

വൈദ്യുത വിതരണം ശക്തിപ്പെടുത്തുന്നതിനും സർക്കാർ സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള ആക്സിലറേറ്റിങ് സ്റ്റേറ്റ്-ഓൺഡ് എന്റർപ്രൈസ് ട്രാൻസ്ഫർമേഷൻ (എസ്ഒഇ) പ്രോഗ്രാമിനുമായാണ് കരാറിൽ ഒപ്പിട്ടിരിക്കുന്നത്. വൈദ്യുത വിതരണം ശക്തിപ്പെടുത്തുന്നതിന് 33കോടി ഡോളർ അനുവദിച്ചു.

വരാനിരിക്കുന്ന ജലവൈദ്യുത പദ്ധതികളിൽ നിന്ന് 2,300 മെഗാവാട്ട് വൈദ്യുതി തടസ്സമില്ലാതെ വിതരണം ചെയ്യാൻ എഡിബി പദ്ധതി സഹായിക്കും. നിലവിലുള്ള വൈദ്യുത വിതരണ ലൈനുകളിലെ അമിതഭാരം കുറയ്ക്കാനും അടിയന്തര സാഹചര്യങ്ങളിൽ വിതരണ ശൃംഖലയുടെ കരുത്ത് വർദ്ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

എസ്ഒഇ പ്രോഗ്രാമിന് 40 കോടി ഡോളറാണ് നീക്കിവച്ചിരിക്കുന്നത്. 2023-ലെ എസ്ഒഇ ആക്റ്റ്, എസ്ഒഇ പോളിസി എന്നിവ നടപ്പാക്കുന്നതിന് ഈ പദ്ധതി സഹായിക്കും. നാഷണൽ ഹൈവേ അതോറിറ്റിയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും പദ്ധതി പ്രത്യേക ഊന്നൽ നൽകും.

X
Top