സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് വരുമാന വര്‍ദ്ധനവ് അനിവാര്യം- സാമ്പത്തിക വിദഗ്ധര്‍വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളംരാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കും

അദാനിയുടെ വമ്പന്‍ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്തു

ന്ത്യന്‍ ഊര്‍ജ്ജമേഖലയില്‍ വന്‍ നിക്ഷേപം നടത്തി ഗൗതം അദാനി. ഇന്ത്യയുടെ ലക്ഷ്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന, വന്‍ വാണിജ്യ സാധ്യതയും ഭാവിയുമുള്ള ശുദ്ധമായ ഊര്‍ജ്ജത്തിലാണ് പുതിയ നിക്ഷേപം.

ഗുജറാത്തിലെ കച്ചില്‍ കമ്മീഷന്‍ ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഓഫ്-ഗ്രിഡ് ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റിനെ പറ്റിയാണ് പറഞ്ഞുവരുന്നത്. അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ANIL) കമ്മീഷന്‍ ചെയ്ത പുതിയ ഹൈഡ്രജന്‍ പ്ലാന്റിന് 5 മെഗാവാട്ട് ശേഷിയുണ്ട്.

ശുദ്ധ ഊര്‍ജ്ജത്തിലേയ്ക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തിലെ ഒരു പ്രധാന നാഴികക്കല്ലായാണ് ഇതിനെ വിദഗ്ധര്‍ കാണുന്നത്.

പ്ലാന്റിന്റെ സവിശേഷത
അദാനിയുടെ ഈ അത്യാധുനിക പ്ലാന്റ് 100 ശതമാനം സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതും, ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റവുമായി (BESS) സംയോജിപ്പിച്ചിരിക്കുന്നതുമാണ്.

പൂര്‍ണ്ണമായും ഓഫ്-ഗ്രിഡില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാണ് പ്ലാന്റ്. വികേന്ദ്രീകൃതവും, പുനരുപയോഗിക്കാവുന്നതുമായ ഹൈഡ്രജന്‍ ഉല്‍പാദനത്തില്‍ ഒരു പുതിയ മാതൃകയും, സ്റ്റാന്‍ഡേര്‍ഡുമായി ഈ പ്ലാന്റിനെ വിലയിരുത്താം.

തത്സമയ പുനഃരുപയോഗ ഊര്‍ജ്ജ ഇന്‍പുട്ടുകള്‍
ഇന്ത്യയിലെ ആദ്യത്തെ ഓഫ്-ഗ്രിഡ് 5 മെഗാവാട്ട് ഗ്രീന്‍ ഹൈഡ്രജന്‍ സൗകര്യമാണ് അദാനി ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും ഓട്ടോമേറ്റഡ്, ക്ലോസ്ഡ്-ലൂപ്പ് ഇലക്ട്രോലൈസര്‍ സിസ്റ്റം ഉള്‍ക്കൊള്ളുന്നു.

തത്സമയ പുനഃരുപയോഗ ഊര്‍ജ്ജ ഇന്‍പുട്ടുകളോട് ചലനാത്മകമായി പ്രതികരിക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണിത്. സൗരോര്‍ജ്ജത്തിന്റെ വ്യതിയാനം പരിഹരിക്കല്‍, കാര്യക്ഷമത, സുരക്ഷ, പ്രകടനം എന്നിവ ഉറപ്പാക്കാന്‍ പ്ലാന്റിന് കഴിയുമെന്ന് അദാനി വ്യക്തമാക്കുന്നു.

ഗ്രീന്‍ ഹൈഡ്രജന്‍
ഭാവിയുടെ ഇന്ധനം എന്നാണ് ഗ്രീന്‍ ഹൈഡ്രജന്‍ അറിയപ്പെടുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും, ആഗോള നെറ്റ് സീറോ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും ഗ്രീന്‍ ഹൈഡ്രജന് വലിയ പങ്കുണ്ട്.

ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക, ഊര്‍ജ്ജ സ്വയംപര്യാപ്തത വര്‍ദ്ധിപ്പിക്കുക, ഊര്‍ജ്ജ- തീവ്ര വ്യവസായങ്ങളുടെ ഡീകാര്‍ബണൈസേഷന്‍ ത്വരിതപ്പെടുത്തുക എന്നിവ ലക്ഷ്യമിടുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷനുമായി (NGHM) ഒത്തുപോകുന്നതുമാണ് അദാനി നിക്ഷേപം. ‘ആത്മനിര്‍ഭര്‍ ഭാരത്’ ദര്‍ശനം അദാനിക്കും നേട്ടമാകും.

കയറ്റുമതിയില്‍ കണ്ണുവച്ച് അദാനി
നിലവില്‍ പ്ലാന്റിന്റെ ശേഷി 5 മെഗാവാട്ട് ആണെങ്കിലും ഭാവിയില്‍ അദാനി വന്‍ നിക്ഷേപം നടത്തുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനൊപ്പം, 2030 ഓടെ ഗ്രീന്‍ ഹൈഡ്രജന്റെ പ്രധാന ആഗോള കയറ്റുമതിക്കാരായി മാറുക എന്ന ഇന്ത്യയുടെ ദര്‍ശനം അദാനിക്ക് ഊര്‍ജ്ജം പകരുന്നതാണ്. 2023 ല്‍ സര്‍ക്കാര്‍ ആരംഭിച്ച നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്റെ പിന്തുണയും അദാനിക്ക് കൂട്ടാകും.

ഇതിന്റെ പ്രാരംഭ വിഹിതം 2.4 ബില്യണ്‍ യുഎസ് ഡോളറാണ്. 2047 ഓടെ ഊര്‍ജ്ജ സ്വാതന്ത്ര്യം കൈവരിക്കുകയും, 2070 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ ഉദ്വമനം കൈവരിക്കുക എന്ന ലക്ഷ്യവും ഇന്ത്യയ്ക്കുണ്ട്.

X
Top