റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

79 കോടി രൂപ നഷ്ടം നേരിട്ട് അദാനി വില്‍മര്‍

ന്യൂഡല്‍ഹി: ഭക്ഷ്യഎണ്ണ ഉത്പാദകരായ അദാനി വില്‍മര്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 79 കോടി രൂപ അറ്റ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. കുറഞ്ഞ വരുമാനവും ഭക്ഷ്യഎണ്ണയുടെ വിലകുറഞ്ഞതുമാണ് കാരണം.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 194 കോടി രൂപയുടെ അറ്റാദായം നേടാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. മൊത്തം വരുമാനം 12 ശതമാനം താഴ്ന്ന് 12928 കോടി രൂപയായപ്പോള്‍ വില്‍പന അളവ് 25 ശതമാനം ഉയര്‍ന്ന് 14.9 ലക്ഷം ടണ്ണായി. ഇന്‍വെന്ററി ചെലവും ഭക്ഷ്യഎണ്ണ വിലക്കുറവുമാണ് ലാഭത്തെ ബാധിച്ചതെന്ന് അംഗ്ഷു മാലിക്ക്, എംഡി,സിഇഒ അറിയിക്കുന്നു.

അതേസമയം വില്‍പന ഉയര്‍ത്താനായിട്ടുണ്ട്. മൂല്യാധിഷ്ഠിത ഉത്പന്നങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപം നടത്തുമെന്നും മാലിക്ക് പറഞ്ഞു. ഭക്ഷ്യഎണ്ണ ബിസിനസ് വരുമാനത്തില്‍ 14 ശതമാനത്തിന്റെ കുറവാണ് നേരിട്ടത്.

X
Top