
ന്യൂഡൽഹി: വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനെ പൂർണമായും ഏറ്റെടുത്ത് വ്യവസായ ഭീമൻ ഗൗതം അദാനി. വാർത്ത ഏജസിയുടെ 24 ശതമാനം ഓഹരി കൂടി ഏറ്റെടുത്തതോടെയാണ് ഐ.എ.എൻ.എസ് അദാനിക്ക് സ്വന്തമാകുന്നത്.
അദാനിയുടെ ഉടമസ്ഥതയിലുള്ള എ.എം.ജ മീഡിയ നെറ്റ്‍വർക്കാണ് ഐ.എ.എൻ.സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്ത്. എക്സ്ചേഞ്ച് ഫയലിങ്ങിലാണ് അദാനി ഇക്കാര്യം അറിയിച്ചത്. എന്നാൽ, എത്ര രൂപക്കാണ് ഇടപാട് നടത്തിയതെന്ന് അദാനി വ്യക്തമാക്കിയിട്ടില്ല.
2023 ഡിസംബറിൽ ഐ.എ.എൻ.എസിലെ 50.50 ശതമാനം ഓഹരിയും അദാനി ഏറ്റെടുത്തിരുന്നു. ഇതോടെ അദാനിയുടെ ഐ.എ.എൻ.എസിലെ ഓഹരി വിഹിതം 76 ശതമാനമായി ഉയർന്നിരുന്നു.
നിലവിൽ 24 ശതമാനം ഓഹരി കൂടി ഏറ്റെടുത്തതോടെ വാർത്താ ഏജൻസിയിൽ അദാനിക്ക് സമ്പൂർണ്ണ മേധാവിത്വമായി.






