എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

വിദേശ കറന്‍സി ബോണ്ടുകള്‍ റീപര്‍ച്ചേസ് ചെയ്യാനായി അദാനി പോര്‍ട്ട്‌സ് 130 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നു

ന്യൂഡല്‍ഹി: 130 മില്യണ്‍ ഡോളര്‍ വരെ കുടിശ്ശികയുള്ള കടത്തിനായി ടെന്‍ഡര്‍ വിളിച്ചതായി അദാനി പോര്‍ട്ട്‌സ് ഏപ്രില്‍ 24 ന് അറിയിച്ചു.വായ്പ ഭാഗികമായി തിരിച്ചടയ്ക്കുന്നതിനായാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്.

ഗ്രൂപ്പിന്റെ മൊത്തം കടത്തിന്റെ ഏകദേശം 39 ശതമാനം വിദേശ കറന്‍സി ബോണ്ടുകളാണ്. വിദേശ, ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നുള്ള ടേം ലോണുകള്‍ അടുത്ത വലിയ ഭാഗം വഹിക്കുന്നു. ഇത് തീര്‍ക്കുന്നതിനാണ് 2024 ല്‍ കാലാവധി പൂര്‍ത്തിയാകാനുള്ള സീനിയര്‍ നോട്ടുകള്‍ക്കായി ടെന്‍ഡര്‍ വിളിക്കുന്നത്.

ടെന്‍ഡര്‍ ഓഫര്‍ ബോര്‍ഡ് അംഗീകരിച്ചതായി അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ (എപിഎസ്ഇസെഡ്) സ്ഥിരീകരിച്ചു. സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഫോറിന്‍ കറന്‍സി ബോണ്ടുകള്‍ റീപര്‍ച്ചേസ് ചെയ്യും.

തുടക്കമെന്ന നിലയില്‍ എപിഎസ്ഇസെഡിലെ 650 മില്യണ്‍ ഡോളറായിരിക്കും വാങ്ങുക. മറ്റ് അദാനി സ്ഥാപനങ്ങളുടെ ബോണ്ടുകളും റീപര്‍ച്ചേസ് ചെയ്യാന്‍ പദ്ധതിയുണ്ട്.

X
Top