വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോരാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾഇന്ത്യയുടെ പാചകവാതക ഇറക്കുമതി പകുതിയായിഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി ഗീത ഗോപിനാഥ്8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യ

ഹരിത ഊര്‍ജ്ജ പദ്ധതി: 800 മില്യണ്‍ ഡോളര്‍ കടമെടുക്കാന്‍ അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ തുടര്‍ന്നുള്ള പ്രതിസന്ധിയ്ക്ക് ശേഷം അദാനി ഗ്രൂപ്പ് വന്‍ കടമെടുപ്പിന്. ഹരിത ഊര്‍ജ്ജ പദ്ധതികള്‍ക്കായി 800 മില്യണ്‍ ഡോളര്‍ സമാഹാരിക്കാനാണ് ഒരുങ്ങുന്നത്. ഇതിനായി സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോര്‍പ്പറേഷന്‍, ഡിബിഎസ് ബാങ്ക് ലിമിറ്റഡ്, മിത്സുബിഷി യുഎഫ്‌ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് എന്നീ ആഗോള ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തും.

ബാങ്കുകള്‍ വായ്പ നല്‍കുന്ന പക്ഷം അത് ഗ്രൂപ്പിന് നേട്ടമാകും. മാത്രമല്ല, നിക്ഷേപകരുടെ വിശ്വാസം ആര്‍ജ്ജിക്കുന്നതിലൂടെ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ തെറ്റായിരുന്നു എന്ന് വാദിക്കാം. വന്‍തോതില്‍ കടമുണ്ടെന്ന ആരോപണമായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയതില്‍ പ്രധാനം.

തുടര്‍ന്ന് നിക്ഷേപകരെ ആശ്വസിപ്പിക്കുന്നതിനായി വന്‍ തുകയുടെ വായ്പ തിരിച്ചടയ്‌ക്കേണ്ടതായി വന്നു.നിലവില്‍ ഗ്രൂപ്പിന് വിപണി മൂല്യത്തിന്റെ 100 ബില്യണ്‍ ഡോളറിലധികം നഷ്ടപ്പെട്ടിട്ടുണ്ട്.

അദാനി ഗ്രൂപ്പും ബാങ്കുകളും ഇക്കാര്യത്തില്‍ പ്രതികരണമറിയിച്ചിട്ടില്ല.

X
Top