
മുംബൈ: അദാനി എന്റര്‍പ്രൈസസ് ഓഹരി വെള്ളിയാഴ്ച 52 ആഴ്ചയിലെ ഉയരമായ 2514.05 രൂപ രേഖപ്പെടുത്തി. 10 രൂപയുടെ ഗ്യാപ് അപ്പ് ഓപ്പണിംഗ് നടത്തിയ ഓഹരി പിന്നീട് ഉയരത്തിലേയ്ക്ക് കുതിക്കുകയായിരുന്നു. ഓഹരി അപ്‌ട്രെന്‍ഡ് തുടരുമെന്നു തന്നെയാണ് വിദഗ്ധരുടെ അഭിപ്രായം.
ഉയര്‍ന്ന വൈദ്യുതി ഡിമാന്റ് കമ്പനിയ്ക്ക് നേട്ടമാകുമെന്ന് പ്രോഫിറ്റ്മാര്‍ട്ട് സെക്യൂരിറ്റീസ് ഗവേഷണവിഭാഗം തലവന്‍ അവിനാഷ് ഗോരക്ഷ്‌കര്‍ പറഞ്ഞു. പ്രധാനവരുമാനം ഇലക്ട്രിസിറ്റി വില്‍പനയിലൂടെയാണ് എന്നതിനാലാണ് ഇത്. അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍ എന്നിവ പൂര്‍ണ്ണമായും വൈദ്യുതി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളാണ്.
ഓഹരി 2600 രൂപ വരെ കുതിക്കുമെന്ന് ചോയ്‌സ് ബ്രോക്കിംഗിലെ സുമീത് ബഗാദിയ പറഞ്ഞു. അതിനാല്‍ ലക്ഷ്യവില 2600 നിശ്ചയിച്ച് ഓഹരി നിലനിര്‍ത്തേണ്ടതാണ്. 2400ല്‍ സ്‌റ്റോപ് ലോസ് വെക്കണം.
പുതിയതായി വാങ്ങുന്നവര്‍ ഓഹരി 2450 ലേയ്ക്ക് താഴ്ന്ന ശേഷം മാത്രം വാങ്ങല്‍ നടത്തിയാല്‍ മതി എന്നും സുമീത് ബഗാദിയ പറഞ്ഞു. 2400 രൂപയില്‍ സ്റ്റോപ് ലോസ് നിശ്ചയിക്കണം. 2450-2400 ല്‍ ഓഹരിയ്ക്ക് സപ്പോര്‍ട്ട് ലഭിക്കുകയും 2600 വരെ കുതിക്കുകയും ചെയ്യും.
ഈ വര്‍ഷം 45 ശതമാനത്തിന്റെ മികച്ച നേട്ടം കൈവരിച്ച ഓഹരിയാണ് അദാനി എന്റര്‍പ്രൈസസിന്റേത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 75 ശതമാനം ഉയര്‍ച്ച നേടാനും ഓഹരിയ്ക്കായി. 1415 രൂപയില്‍ നിന്നും 2500 രൂപയിലേയ്ക്കാണ് ഈ കാലയളവില്‍ ഓഹരി വളര്‍ന്നത്.