നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് അദാനി ഗ്രൂപ്പ് ഓഹരി

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 7 നിശ്ചയിച്ചിരിക്കയാണ് അദാനി എന്റര്‍പ്രൈസസ്. 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.20 രൂപ അഥവാ 120 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കമ്പനി ഓഹരി 3 മാസത്തില്‍ 33 ശതമാനം നേട്ടമുണ്ടാക്കിയെങ്കിലും ഒരു മാസത്തില്‍ 9.57 ശതമാനം ഇടിഞ്ഞു. 2023 ല്‍ മാത്രം 40 ശതമാനം ഇടിവാണ് ഓഹരി നേരിട്ടത്. അതേസമയം 2 വര്‍ഷത്തില്‍ 51 ശതമാനവും 3 വര്‍ഷത്തില്‍ 1318 ശതമാനവും വളര്‍ച്ച കൈവരിച്ചു.

52 ആഴ്ച ഉയരം 4189.55 രൂപയും താഴ്ച 107.10 രൂപയുമാണ്. അദാനി എന്റര്‍പ്രൈസസ് രാജ്യത്തെ വലിയ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നാണ്. വ്യവസായ ആസ്തികള്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

X
Top