അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

അറ്റാദായം 44 ശതമാനമുയര്‍ത്തി അദാനി എന്റര്‍പ്രൈസസ്

അഹമ്മദാബാദ്: അദാനി ഗ്രൂപ്പിന്റെ പതാകവാഹകരായ അദാനി എന്റര്‍പ്രൈസസ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 674 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ത്തെ സമാന പാദത്തെ അപേക്ഷിച്ച് 44 ശതമാനം അധികം.

പ്രവര്‍ത്തനവരുമാനം 38 ശതമാനം താഴ്ന്ന് 25438 കോടി രൂപയായപ്പോള്‍ ഇതര വരുമാന 371.5 കോടി രൂപയായി ഉയര്‍ന്നു. ഇതര വരുമാനമാണ് അറ്റാദായമുയര്‍ത്താന്‍ സഹായിച്ചത്. ഇബിറ്റ 47 ശതമാനമുയര്‍ന്ന് 2896 കോടി രൂപയായിട്ടുണ്ട്.

ഡാറ്റാ സെന്ററുകള്‍, വിമാനത്താവളങ്ങള്‍, റോഡുകള്‍, സൗരോര്‍ജ്ജ നിര്‍മ്മാണം, കാറ്റാടി ടര്‍ബൈന്‍ നിര്‍മ്മാണം, ഖനനം തുടങ്ങി നിരവധി ബിസിനസുകള്‍ അദാനി എന്റര്‍പ്രൈസസിന്റെ ഭാഗമാണ്. പുതിയ വ്യവസായങ്ങള്‍ക്കുള്ള സോളാര്‍ മൊഡ്യൂള്‍ വില്‍പ്പന 614 മെഗാവാട്ടാക്കി വര്‍ദ്ധിപ്പിക്കാന്‍ കമ്പനിയ്ക്ക സാധിച്ചു. 87 ശതമാനം വര്‍ദ്ധനവാണിത്.

കാറ്റാടി ടര്‍ബൈന്‍ പ്ലാന്റില്‍ ബ്ലേഡ് നിര്‍മ്മാണ കേന്ദ്രം വാണിജ്യ ഉല്‍പാദനത്തിന് തയ്യാറാണ്. മാത്രമല്ല, ഓസ്‌ട്രേലിയയിലെ കാര്‍മൈക്കല്‍ ഖനിയുടെ ഉല്‍പാദനം ഈ പാദത്തില്‍ 2.6 ദശലക്ഷം മെട്രിക് ടണ്ണായി. 110 മെഗാവാട്ടിന്റെ ഓര്‍ഡര്‍ബുക്ക്, ഡാറ്റാ സെന്റര്‍ ബിസിനസിനുണ്ടെന്നും കമ്പനി അറിയിക്കുന്നു.

ഈ പാദത്തില്‍ അദാനി എയര്‍പോര്‍ട്ട് 21.3 ദശലക്ഷം യാത്രക്കാരെയാ (27 ശതമാനം വര്‍ദ്ധനവ്)ണ് വഹിച്ചത്. 2.5 ലക്ഷം മെട്രിക് ടണ്‍ കാര്‍ഗോ (9 ശതമാനം വര്‍ദ്ധനവ്) കൈകാര്യം ചെയ്യാനുമായി.

X
Top