
മുംബൈ: അദാനി ഗ്രൂപ്പിന്റെ ഫ്‌ലാഗ് ഷിപ്പ് കമ്പനിയായ അദാനി എന്‍ര്‍പ്രൈസസ് വ്യാഴാഴ്ച ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 734 കോടി രൂപയാണ് കമ്പനി നേടിയ അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം ഇടിവാണ്.
ധാതുക്കളുടെ വില്‍പന ശക്തമാണെങ്കിലും ഓരോ യൂണിറ്റില്‍ നിന്നും ലഭ്യമായ ആദായം കഴിഞ്ഞപാദത്തില്‍ കുറഞ്ഞു. വിപണി വില കുറഞ്ഞതിനാലാണ് ഇത്.
മൊത്ത വരുമാനം 14 ശതമാനം ഇടിഞ്ഞ് 22437 കോടി രൂപയായിട്ടുണ്ട്. നികുതിയ്ക്ക് ശേഷമുള്ള ലാഭം 34 ശതമാനം ഇടിഞ്ഞ് 1466 കോടി രൂപയായപ്പോള്‍ ഇബിറ്റ 12 ശതമാനം കുറഞ്ഞ് 3786 കോടി രൂപ.
തങ്ങളുടെ ഇന്‍കുബേറ്റിംഗ് ബിസിനസുകളായ വിമാനത്താവളങ്ങള്‍, റോഡുകള്‍, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവ ഏകീകൃത ഇബിറ്റയിലേയ്ക്ക് 74 ശതമാനം സംഭാവന ചെയ്തതായി കമ്പനി അറിയിക്കുന്നു. ഈ ബിസിനസുകളില്‍ നിന്നുള്ള ഇബിറ്റ 5 ശതമാനം ഉയര്‍ന്ന് 2800 കോടി രൂപയായി.
വിമാനത്താവള മേഖല ഇബിറ്റ 61 ശതമാനം വര്‍ധിച്ച് 1094 കോടി രൂപയായപ്പോള്‍ അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ഇബിറ്റയില്‍ 26 ശതമാനം ഇടിവ് രേഖപ്പെടുത്തി.
കമ്പനി ഓഹരി 4 ശതമാനം ഇടിഞ്ഞ് 2435 രൂപയിലാണുള്ളത്.