സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

അദാനി ഗ്രൂപ്പിന്‌ 6 ദിവസം കൊണ്ട്‌ 2.2 ലക്ഷം കോടി രൂപയുടെ നേട്ടം

ദാനി ഗ്രൂപ്പ്‌ ഓഹരികള്‍ തുടര്‍ച്ചയായ ആറാമത്തെ ദിവസവും നേട്ടം രേഖപ്പെടുത്തി. ഗ്രൂപ്പിന്‌ അനുകൂലമായ ഒരു കൂട്ടം വാര്‍ത്തകളാണ്‌ ഓഹരി വിലയിലെ കുതിപ്പ്‌ തുടരുന്നതിന്‌ വഴിയൊരുക്കിയത്‌.

വായ്‌പയ്‌ക്കായി പണയപ്പെടുത്തിയ ഓഹരികള്‍ തിരിച്ചെടുക്കുന്നതിനായി 7374 കോടി രൂപയാണ്‌ ഗ്രൂപ്പ്‌ കമ്പനികള്‍ തിരിച്ചടച്ചത്‌. നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കുന്ന വിവിധ നടപടികള്‍ ഗ്രൂപ്‌ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായത്‌ ഓഹരികളിലെ കരകയറ്റം തുടരുന്നതിന്‌ സഹായകമായി.

കഴിഞ്ഞ ആറ്‌ ദിവസങ്ങള്‍ക്കുള്ളില്‍ അദാനി ഗ്രൂപ്പ്‌ ഓഹരികളുടെ വിപണിമൂല്യത്തില്‍ 2.2 ലക്ഷം കോടി രൂപയുടെ വര്‍ധനയാണുണ്ടായത്‌.

ഫ്‌ളാഗ്‌ഷിപ്‌ കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില ഇന്ന്‌ 2088 രൂപ വരെ ഉയര്‍ന്നു. അംബുജാ സിമന്റ്‌സ്‌, അദാനി പോര്‍ട്‌സ്‌, എസിസി, എന്‍ഡിടിവി എന്നീ ഓഹരികളും നേട്ടം രേഖപ്പെടുത്തി.

അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്‌, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്‌മിഷന്‍, അദാനി വില്‍മാര്‍ എന്നീ ഓഹരികള്‍ ഇന്നും അഞ്ച്‌ ശതമാനം വീതം ഉയര്‍ന്ന്‌ അപ്പര്‍ സര്‍ക്യൂട്ടിലെത്തി. ഈ ഓഹരികളില്‍ ഒരു ദിവസം അനുവദനീയമായ പരമാവധി വില വ്യതിയാനം അഞ്ച്‌ ശതമാനമാണ്‌.

കഴിഞ്ഞയാഴ്‌ച പ്രൊമോട്ടര്‍മാര്‍ 15,446 കോടി രൂപയുടെ ഓഹരികള്‍ യുഎസ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഓഹരി നിക്ഷേപക സ്ഥാപനമായ ജിപിക്യു പാര്‍ട്‌ണേഴ്‌സിന്‌ വിറ്റിരുന്നു.

അദാനി എന്റര്‍പ്രൈസസിന്റെ 3.4 ശതമാനം ഓഹരികള്‍ 1410.86 രൂപയ്‌ക്കും അദാനി പോര്‍ട്‌സിന്റെ 4.1 ശതമാനം ഓഹരികള്‍ 596.2 രൂപയ്‌ക്കും അദാനി ട്രാന്‍സ്‌മിഷന്റെ 2.5 ശതമാനം ഓഹരികള്‍ 504.6 രൂപയ്‌ക്കും അദാനി ഗ്രീന്‍ എനര്‍ജിയുടെ 3.5 ശതമാനം ഓഹരികള്‍ 668.4 രൂപയ്‌ക്കുമാണ്‌ ജിപിക്യു പാര്‍ട്‌ണേഴ്‌സ്‌ വാങ്ങിയത്‌.

X
Top