ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

200 മില്യണ്‍ ഡോളര്‍ മുന്‍കൂര്‍ വായ്പ തിരിച്ചടവ് നടത്തി അദാനി സിമന്റ്‌സ്

മുംബൈ: 1 ബില്യണ്‍ ഡോളര്‍ മെസനിന്‍ ലോണിന്റെ ഗഡു മുന്‍കൂറായി അടച്ചിരിക്കയാണ് അദാനി സിമന്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്.200 മില്യണ്‍ ഡോളറാണ് ഈയിനത്തില്‍ അടച്ചുതീര്‍ത്തത്. ഹോള്‍സിം ലിമിറ്റഡിന്റെ ഇന്ത്യന്‍ യൂണിറ്റുകള്‍ വാങ്ങുന്നതിനാണ് ലോണ്‍ നേടിയത്.

കടം തിരിച്ചടവ് ലോണ്‍ കാലാവധി നീട്ടാന്‍ ഗ്രൂപ്പിനെ സഹായിച്ചേയ്ക്കും. മൂന്നുവര്‍ഷത്തേയ്ക്ക് കാലാവധി നീട്ടിക്കിട്ടുമെന്നാണ്‌ റിപ്പോര്‍ട്ട്. മൊത്തം 4.5 ബില്യണ്‍ ഡോളര്‍ വായ്പയാണ് ഹോള്‍സിം ലിമിറ്റഡിന്റെ ആസ്തികള്‍ വാങ്ങുന്നതിന് കമ്പനി നേടിയത്.

2022 സെപ്റ്റംബറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഹോള്‍സിം ഗ്രൂപ്പില്‍ നിന്ന് അംബുജ സിമന്റ്‌സും അനുബന്ധ സ്ഥാപനമായ എസിസി ലിമിറ്റഡും അദാനി ഗ്രൂപ്പ് ഏറ്റെടുത്തു.6.4 ബില്യണ്‍ ഡോളറിന്റെതായിരുന്നു ഇടപാട്.ഇതോടെ ഇന്ത്യന്‍ വിപണിയിലെ രണ്ടാമത്തെ വലിയ സിമന്റ് കമ്പനിയായി അദാനി മാറി.

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാടെക് സിമന്റാണ് ഒന്നാമത്.യുഎസ് ഷോര്‍ട്ട്‌സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികളും ബോണ്ടുകളും തിരിച്ചടി നേരിട്ടിരുന്നു. അതിനുശേഷം ഗ്രൂപ്പ് ഏകദേശം 2 ബില്യണ്‍ ഡോളര്‍ വായ്പകള്‍ മുന്‍കൂറായി അടച്ചുതീര്‍ത്തു.

കൃത്യസമയത്ത് ബോണ്ട് തിരിച്ചടവ് പൂര്‍ത്തിയാക്കുകയും ചെയ്തു.തുടര്‍ന്ന് ജിക്യുജി പാര്‍ട്‌നേഴ്‌സ് കമ്പനിയില്‍ 1.9 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി.

X
Top