രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆ ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ധനമന്ത്രി; ‘വ്യാപാരത്തില്‍ വന്‍ അസന്തുലിതാവസ്ഥ’ ◆ ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി പുതുക്കി കേന്ദ്രം ◆ വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം ◆ എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന് ◆

ഘാന സർക്കാരിൽ നിന്ന് കരാർ നേടി ആക്ഷൻ കൺസ്ട്രക്ഷൻ ലിമിറ്റഡ്

മുംബൈ: റിപ്പബ്ലിക് ഓഫ് ഘാന ഗവൺമെന്റിനായി ട്രാക്ടറുകൾ, ബാക്ക്ഹോ ലോഡറുകൾ, കാർഷിക ഉപകാരങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായി ഒരു അത്യാധുനിക അസംബ്ലി പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കരാർ നേടി ആക്ഷൻ കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ് ലിമിറ്റഡ്. കരാറിന്റെ മൂല്യം ഏകദേശം 24. 98 മില്യൺ യൂഎസ് ഡോളറാണ്. റിപ്പബ്ലിക് ഓഫ് ഘാന സർക്കാരും എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള ക്രെഡിറ്റ് വ്യവസ്ഥയിലൂടെയാണ് കമ്പനി പ്രസ്തുത കരാർ നേടിയത്. ഈ പദ്ധതിയുടെ ഉടമസ്ഥതയും പ്രവർത്തനങ്ങളും റിപ്പബ്ലിക് ഓഫ് ഘാന സർക്കാരാകും കൈകാര്യം ചെയ്യുക.

തിങ്കളാഴ്ച ആക്ഷൻ കൺസ്ട്രക്ഷൻ ലിമിറ്റഡ് ഓഹരികൾ 3 ശതമാനത്തിന്റെ നഷ്ടത്തിൽ 203 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഇന്ത്യയിലെ മുൻനിര മൊബൈൽ ക്രെയിൻ നിർമ്മാണ കമ്പനിയാണ് ആക്ഷൻ കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ് ലിമിറ്റഡ്. കൂടാതെ, ഹൈഡ്രോളിക് മൊബൈൽ പിക്ക്-എൻ-മൂവ് ക്രെയിനുകൾ, ഫോർക്ക്ലിഫ്റ്റ് ട്രക്ക്, ലോഡറുകൾ, ടവർ ക്രെയിനുകൾ, ഏരിയൽ വർക്ക് പ്ലാറ്റ്‌ഫോമുകൾ, ലിഫ്റ്റുകൾ, ലോറി ലോഡറുകൾ തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ കമ്പനി നിർമ്മിക്കുന്നുണ്ട്.

X
Top