തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

റിലയൻസ് ക്യാപിറ്റൽ ‌ഏറ്റെടുക്കാൻ ഹിന്ദുജ ഗ്രൂപ്പ് വൻ തുക കടമെടുക്കുന്നു

നിൽ അംബാനിയുടെ കടക്കെണിയിലായ സ്ഥാപനം വാങ്ങാൻ വൻതുക ലോൺ എടുക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വ്യവസായികളിൽ ചിലരായ ഹിന്ദുജ സഹോദരങ്ങൾ.

പാപ്പരത്ത നടപടികൾ കൊണ്ട് വലയുന്ന റിലയൻസ് ക്യാപിറ്റൽ ‌ഏറ്റെടുക്കാൻ ഹിന്ദുജ ഗ്രൂപ്പ് ബാങ്ക് ഇതര ധനകാര്യ കമ്പനിയായ 360 വൺ പ്രൈമുമായി ആണ് ചർച്ചകൾ നടത്തുന്നത്.

റിലയൻസ് ക്യാപിറ്റൽ ഏറ്റെടുക്കാൻ ഹിന്ദുജ ഗ്രൂപ്പ് 9,650 കോടി രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. റിലയൻസ് ക്യാപിറ്റൽ ഏറ്റെടുക്കുന്നതിനായി കോടതിയുടെയും മറ്റ് സ്ഥാപനങ്ങളുടെയും അനുമതികൾക്കായി കാത്തിരിക്കുകയാണ് എന്നാണ് വിവരം. അനിൽ അംബാനിയുടെ കമ്പനി വാങ്ങുന്നതിനായി 4000 കോടി രൂപ കമ്പനി കടമെടുക്കും.

എന്തുകൊണ്ട് ഏറ്റെടുക്കൽ?
‌റിലയൻസ് ക്യാപിറ്റൽ ഏറ്റെടുത്താൽ രാജ്യത്തെ ബാങ്ക് ഇതര ധനകാര്യ രംഗത്ത് കൂടുതൽ സാന്നിധ്യം ശക്തമാക്കാൻ ഹിന്ദുജ ഗ്രൂപ്പിനാകും.

ലിസ്റ്റഡ് കമ്പനിയായ റിലയൻസ് ക്യാപിറ്റൽ റിലയൻസ് ഗ്രൂപ്പിൻ്റെ ഭാഗമാണെന്ന് മാത്രമല്ല ഒരിക്കൽ സ്വകാര്യ മേഖലയിലെ‌ മുൻനിര സാമ്പത്തിക സേവന ദാതാക്കളുമായിരുന്നു.

2018-ലെ ഫോർച്യൂണിൻെറ, ‘നോൺ-ബാങ്കിംഗ് ഫിനാൻസ്’ വിഭാഗത്തിലെ മികച്ച കമ്പനികളുടെ പട്ടികയിൽ അഞ്ചാം റാങ്ക് നേടിയിരുന്നു. എന്നാൽ പിന്നീട് കടക്കെണിയിലായി പ്രതിസന്ധിയിലാകുകയായിരുന്നു.

ഹിന്ദുജ; ചരിത്രം ഇങ്ങനെ
ട്രക്കുകൾ, ലൂബ്രിക്കൻ്റുകൾ തുടങ്ങി ബാങ്കിംഗ്, കേബിൾ ടെലിവിഷൻ തുടങ്ങിയ വിവിധ മേഖലകളിൽ ‌ ഹിന്ദുജ ഗ്രൂപ്പിന് നിക്ഷേപമുണ്ട്. ശ്രീചന്ദ്, ഗോപിചന്ദ്, പ്രകാശ്, അശോക് എന്നീ ഹിന്ദുജ സഹോദരങ്ങൾ ഇന്ത്യയിലെ ബിസിനസ് മേഖലയിൽ വളരെ ജനപ്രിയരാണ്.

നാല് ഹിന്ദുജ സഹോദരന്മാരും അവരുടെ പിതാവ് പർമാനന്ദ് ദീപ്ചന്ദ് ഹിന്ദുജ സ്ഥാപിച്ച ബിസിനസ് ഏറ്റെടുക്കുകയായിരുന്നു. 1914-ൽ സ്ഥാപിച്ചതാണ് ഹിന്ദുജ ഗ്രൂപ്പ് എന്ന വമ്പൻ സാമ്രാജ്യം.

ഗോപിചന്ദ് ഹിന്ദുജയാണ് നിലവിൽ ഗ്രൂപ്പിൻ്റെ ചെയർമാൻ. 2023 മെയിൽ തൻ്റെ ജ്യേഷ്ഠൻ ശ്രീചന്ദ് ഹിന്ദുജ മരിച്ചതിനെ തുടർന്നാണ് അദ്ദേഹം ആ സ്ഥാനം ഏറ്റെടുത്തത്. 1979 വരെ ഇറാനിൽ ഹിന്ദുജ ഗ്രൂപ്പിൻ്റെ ആസ്ഥാനം ഉണ്ടായിരുന്നു,

ഇസ്ലാമിക വിപ്ലവം യൂറോപ്പിലേക്ക് മാറാൻ നിർബന്ധിതരാക്കി. കയറ്റുമതി ബിസിനസ്സ് വികസിപ്പിക്കുന്നതിനായി ശ്രീചന്ദ് ഹിന്ദുജയും സഹോദരൻ ഗോപിചന്ദും 1979 ൽ ലണ്ടനിലേക്ക് മാറി. പ്രകാശ് സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു.

ഇളയ സഹോദരൻ അശോക് ആണ് ഇ‌ന്ത്യയിലെ ബിസിനസുകൾ നോക്കുന്നത്. ഫോബ്സ് റിപ്പോർട്ട് പ്രകാരം, ഹിന്ദുജ കുടുംബത്തിന് നിലവിൽ 1.6 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്.

X
Top