ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി യുഎന്‍വിഴിഞ്ഞം തുറമുഖം: ഭൂഗർഭ തീവണ്ടിപ്പാതയുടെ ഡിപിആറിന് അംഗീകാരമായികൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്

16.2 ബില്യൺ ഡോളറിന്റെ ത്രൈമാസ വരുമാനം രേഖപ്പെടുത്തി ആക്‌സെഞ്ചർ

ന്യൂഡൽഹി: യുഎസ് ആസ്ഥാനമായുള്ള ഐടി കമ്പനിയായ ആക്‌സെഞ്ചർ, മെയ് 31ന് അവസാനിച്ച മൂന്നാം പാദത്തിലെ സാമ്പത്തിക ഫലങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. വരുമാന പ്രതീക്ഷകളെ മറികടന്ന് കൊണ്ടുള്ള പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. ആക്‌സെഞ്ചറിന്റെ വരുമാനം വാർഷികാടിസ്ഥാനത്തിൽ (YoY) 22 ശതമാനം വർധിച്ച് 16.2 ബില്യൺ ഡോളറായി ഉയർന്നു. ഐടി പ്രമുഖന്റെ പ്രവർത്തന വരുമാനം 23% ഉയർന്ന് 2.6 ബില്യൺ ഡോളറിലെത്തിയപ്പോൾ അതിന്റെ പ്രവർത്തന മാർജിൻ 16.1% ആയിരുന്നു. 17 ബില്യൺ ഡോളറിന്റെ രണ്ടാമത്തെ ഉയർന്ന ബുക്കിംഗും ഈ കാലയളവിൽ കമ്പനി റിപ്പോർട്ട് ചെയ്തു. കൂടാതെ ഈ സാമ്പത്തിക വർഷത്തിൽ കമ്പനി മുമ്പത്തെ 24-26% നെ അപേക്ഷിച്ച് 25.5-26.5% എന്ന പരിധിയിൽ വരുമാന വളർച്ച പ്രതീക്ഷിക്കുന്നു.

മൂന്നാം പാദത്തിലെ തങ്ങളുടെ ശക്തമായ സാമ്പത്തിക ഫലങ്ങൾ വിപണികൾ, സേവനങ്ങൾ, വ്യവസായങ്ങൾ എന്നിവയിലുടനീളമുള്ള തുടർച്ചയായ വിശാലാടിസ്ഥാനത്തിലുള്ള ഡിമാൻഡും, കമ്പനിയുടെ മികച്ച കഴിവുകൾക്കുള്ള തുടർച്ചയായ അംഗീകാരവും പ്രതിഫലിപ്പിക്കുന്നതായി ആക്‌സെഞ്ചർ അറിയിച്ചു.

ആക്‌സെഞ്ചറിന്റെ വരുമാനത്തിന്റെ പകുതിയിലേറെയും യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്തുള്ള സ്ഥലങ്ങളിൽ നിന്നാണ് വരുന്നത്.

X
Top