പലിശ നിരക്കില്‍ ആര്‍ബിഐ ഇത്തവണയും മാറ്റം വരുത്തിയേക്കില്ല; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുമെന്ന് വിലയിരുത്തൽഎഫ്പിഐ സെപ്തംബറിൽ 14,767 കോടി രൂപയുടെ അറ്റ വില്പനസെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.62 ലക്ഷം കോടി രൂപയായി ഉയർന്നുരാജ്യത്തെ മുഖ്യ വ്യവസായ മേഖലകളിൽ 12% വളർച്ചഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടി

ബിസിനസ് വിപുലീകരണ പദ്ധതിയുമായി എബിഎഫ്ആർഎൽ

ന്യൂഡൽഹി: 2023 മാർച്ചോടെ പുരുഷന്മാരുടെ വസ്ത്ര ബ്രാൻഡായ തസ്വയുടെ 75 സ്റ്റോറുകൾ കൂടി തുറക്കാൻ പദ്ധതിയിട്ട് റീട്ടെയിലറായ ആദിത്യ ബിർള ഫാഷൻ & റീട്ടെയിൽ ലിമിറ്റഡ്. 2021 ഡിസംബറിൽ ബ്രാൻഡ് അതിന്റെ ആദ്യ സ്റ്റോർ ബെംഗളൂരുവിൽ തുറന്നിരുന്നു, നിലവിൽ ബ്രാൻഡിന് മുംബൈ, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, ഇൻഡോർ എന്നിവയുൾപ്പെടെ അഞ്ച് നഗരങ്ങളിലായി ഒമ്പത് സ്റ്റോറുകളുണ്ട്. താഹിലിയാനിയും ആദിത്യ ബിർള ഫാഷൻ & റീട്ടെയിൽ ലിമിറ്റഡും തമ്മിലുള്ള 2021-ലെ പങ്കാളിത്തത്തിന്റെ ഉൽപ്പന്നമായ ഇൻഡിവിനിറ്റി ക്ലോത്തിങ്ന്റെ ഉടമസ്ഥതയിലുള്ളതാണ് തസ്വവ ബ്രാൻഡ്. പുരുഷന്മാർക്കുള്ള കുർത്തകൾ, അച്ച്‌കാനുകൾ, ബന്ദ്ഗാലകൾ, ജോധ്പുരികൾ, ഷെർവാണികൾ എന്നിവയുടെ ചില്ലറ വില്പനയിലാണ് ബ്രാൻഡ് ഏർപ്പെട്ടിരിക്കുന്നത്.

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ദക്ഷിണേന്ത്യയിൽ വലിയ വിപുലീകരണം നടത്താൻ കമ്പനി പദ്ധതിയിടുന്നതായും, അതിന് മുന്നോടിയായാണ് ഇപ്പോൾ പുതിയ സ്റ്റോറുകൾ ആരംഭിക്കുന്നതെന്നും, 2023 മാർച്ചോടെ ഇന്ത്യയിലുടനീളം 75 സ്റ്റോറുകൾ തുറക്കാൻ തങ്ങൾ പദ്ധതിയിടുന്നതായും കമ്പനിയുടെ സിഇഒ സന്ദീപ് പാൽ പറഞ്ഞു. കൂടാതെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 കോടി രൂപയുടെ ബിസിനസ്സ് നടത്താൻ തങ്ങൾ ലക്ഷ്യമിടുന്നതായി എബിഎഫ്ആർഎൽ പറഞ്ഞു. 

X
Top