ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

നികുതി വരുമാനത്തില്‍ കുതിച്ചു ചാട്ടം, 12 വര്‍ഷത്തെ വര്‍ധന 303 ശതമാനം, നടപ്പ് വര്‍ഷത്തില്‍ ഇതുവരെ 18 ശതമാനം കൂടി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നികുതി വരുമാനം കഴിഞ്ഞ 12 വര്‍ഷത്തിനിടെ 303 ശതമാനം ഉയര്‍ന്നു. 2010 സാമ്പത്തിക വര്‍ഷം 6.2 ലക്ഷം കോടി രൂപ ആയിരുന്നത് 2222 ല്‍ 25.2 കോടി രൂപയായി വളരുകയായിരുന്നു (പുതുക്കിയ കണക്കുകള്‍). ജിഡിപി 93 ശതമാനം വര്‍ധിച്ച് യഥാക്രമം 76.5 ലക്ഷം കോടി രൂപയില്‍ നിന്ന് 147.4 ലക്ഷം കോടി രൂപയായിട്ടുണ്ട്.

മൊത്ത നികുതി വരുമാനവും ജിഡിപിയും തമ്മിലുള്ള അനുപാതം 2010 സാമ്പത്തിക വര്‍ഷത്തിലെ 8.2 ശതമാനത്തില്‍ നിന്ന് 2222ല്‍ 17.1 ശതമാനമായി ഉയര്‍ന്നു. ചരക്ക് സേവന നികുതി(ജിഎസ്ടി)യാണ് ഖജനാവിലേയ്ക്ക് കൂടുതല്‍ സംഭാവന ചെയ്യുന്നത്. 2022 വരെ ജിഎസ്ടി പിരിവ് 6.75 ലക്ഷം കോടി രൂപയാണ്.

മൊത്തം നികുതി വരുമാനമായ 25.2 ലക്ഷം കോടി രൂപയുടെ 26.8 ശതമാനം. കോര്‍പ്പറേഷന്‍ നികുതി- 6.35 ലക്ഷം കോടി രൂപ, ആദായനികുതി- 6.15 ലക്ഷം കോടി രൂപ എന്നിവ യഥാക്രമം 25.2 ശതമാനം, 24.4 ശതമാനം എന്നിങ്ങനെ കൂട്ടിച്ചേര്‍ത്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നികുതി വരുമാനവും മികച്ച വര്‍ധനവാണ് രേഖപ്പെടുത്തിയത്.

2022 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴ് മാസത്തെ സഞ്ചിത മൊത്ത നികുതി വരുമാനം 16.1 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ മൊത്ത നികുതി വരുമാനമായ 13.6 ലക്ഷം രൂപയേക്കാള്‍ 18 ശതമാനം കൂടുതല്‍. ബജറ്റ് എസ്റ്റിമേറ്റിന്റെ 58 ശതമാനത്തിലധികം ഈ കാലയളവില്‍ സമാഹരിച്ചു.

27.6 ലക്ഷം കോടി രൂപയാണ് ബജറ്റ് ലക്ഷ്യം. ആദായനികുതിയില്‍ 28 ശതമാനം വര്‍ധനയും കോര്‍പ്പറേറ്റ് നികുതിയിലുണ്ടായ 24 ശതമാനം വര്‍ധനയുമാണ് നടപ്പ് സാമ്പത്തികവര്‍ഷം കുതിച്ചുചാട്ടമുണ്ടാക്കിയത്. കോടക് ഇക്കണോമിക് റിസര്‍ച്ച് 2023 ലെ നികുതി വരുമാനത്തില്‍ ശക്തമായ വളര്‍ച്ച പ്രവചിക്കുന്നു.

X
Top