Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

146 മില്യൺ യൂറോയുടെ ഓർഡർ നേടി വിഎ ടെക് വാബാഗ്

ഡൽഹി: സെനഗലിലെ 50 എംഎൽഡി സീ വാട്ടർ ഡീസലൈനേഷനായി ഒരു ഡിസൈൻ, ബിൽഡ്, ഓപ്പറേറ്റ് (DBO) ഓർഡർ നേടി പ്രമുഖ വാട്ടർ ടെക്നോളജി ഗ്രൂപ്പായ വിഎ ടെക് വാബാഗ് (WABAG). സെനഗലിലെ നാഷണൽ വാട്ടർ കമ്പനിയായ സോസിയേറ്റ് നാഷണൽ ഡെസ് എക്സ് ടു സെനഗൽ (SONES)-ൽ നിന്നാണ് ഏകദേശം 146 ദശലക്ഷം യൂറോ മൂല്യം വരുന്ന ഈ പദ്ധതിയുടെ ഓർഡർ കമ്പനി സ്വാന്തമാക്കിയത്. ഈ ഓർഡർ പ്രകാരം കമ്പനി, പദ്ധതിയുടെ എഞ്ചിനീയറിംഗ് & പ്രൊക്യുർമെന്റ് (EP), ഓപ്പറേഷൻ & മെയിന്റനൻസ് (O&M) എന്നിവ നിർവഹിക്കും. കൂടാതെ, ഈ ഓർഡറിൽ ഇലക്‌ട്രോ മെക്കാനിക്കൽ ഉപകരണങ്ങളുടെ ഡിസൈൻ, എഞ്ചിനീയറിംഗ്, വിതരണം, ഇൻസ്റ്റാളേഷന്റെ മേൽനോട്ടവും കമ്മീഷൻ ചെയ്യലും തുടർന്ന് പ്ലാന്റിന്റെ രണ്ട് വർഷത്തെ ഓ&എം എന്നിവ  ഉൾപ്പെടുന്നു. 

അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നുള്ള കടൽ ജലം ഉൾക്കൊള്ളുന്ന മലമുകളിലെ ഡാകർ നഗരത്തിലെ പ്രധാന കോർണിഷിലാണ് ഈ പ്ലാന്റിന്റെ സ്ഥാനം. ജപ്പാനിലെ ടൊയോട്ട സുഷോ കോർപ്പറേഷൻ, ഫ്രാൻസിലെ ഈഫേജ് ജെനി സിവിൽ എന്നിവരുമായി ചേർന്ന് വാബാഗാണ് പദ്ധതി നടപ്പിലാക്കുന്നത്. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി ധനസഹായം നൽകുന്ന ഈ പദ്ധതി സെനഗലിലെ ജനങ്ങൾക്ക് ഉയർന്ന സുസ്ഥിരമായ ജലസ്രോതസ്സ് ഉറപ്പാക്കിക്കൊണ്ട് സുരക്ഷിതവും സുസ്ഥിരവുമായ ജലവിതരണം നടത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. മുനിസിപ്പൽ, വ്യാവസായിക ഉപയോക്താക്കൾക്കായി ജലശുദ്ധീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണ് വിഎ ടെക് വാബാഗ് ലിമിറ്റഡ്. 30-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനി ഇതിനകം 6000-ലധികം പ്രോജക്ടുകൾ പൂർത്തിയാക്കിയിട്ടുണ്ട്.

X
Top