വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

അശോക് സൂത്ത: മൈൻഡ് ട്രീയിൽ തുടങ്ങിയ സംരംഭക പർവം

എസ് ശ്രീകണ്ഠൻ

നിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് ഉച്ചൈസ്തരം ലോകത്തോട് വിളിച്ചു പറയുകയാണ് 79 കാരനായ അശോക് സൂത്ത. സാധാരണ ഗതിയിൽ ചാരു കസാലയിൽ ചാഞ്ഞു കിടന്ന് രാമനാമം ജപിക്കുന്ന പ്രായത്തിൽ പുതിയൊരു സംരംഭം തുടങ്ങുക. മൂപ്പിലാനിത് എന്തിൻ്റെ കേടാണെന്ന് അദ്ദേഹത്തിൻ്റെ മുഖത്തു നോക്കി ചോദിക്കാൻ അർക്കാണ് ധൈര്യം? ജീവിതത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ സൂത്തയെ കണ്ടാൽ കാലിന്മേൽ കാലു കയറ്റി ഇരിക്കുന്നവൻ പോലും ഒന്നു ചാടി എഴുന്നേൽക്കും. അത്രയ്ക്ക് തിളക്കമാർന്നതാണ് ഐടിയിലെ ഈ വയോധിക സംരംഭകൻ്റെ ട്രാക്ക് റെക്കോർഡ്.

അമ്പത്താറാം വയസ്സിൽ തുടങ്ങിയ മൈൻഡ് ട്രീ, അറുപത്തിയേഴാം വയസ്സിൽ ഹാപ്പിയസ്റ്റ് മൈൻഡ്സ്, എഴുപത്തി ഒമ്പതാം വയസ്സിൽ ഹാപ്പിയസ്റ്റ് ഹെൽത്ത്. ആ മസ്തിഷ്ക്കത്തിൽ വറ്റാത്ത ഉറവ പോലെ പുതിയ പുതിയ ആശയങ്ങൾ, പുതിയ പുതിയ പദ്ധതികൾ. 1984 ൽ വിപ്രോയുടെ ഐടി ഡിവിഷനിൽ തുടങ്ങിയ കാലത്തെ അതേ ഊർജ്ജം, ഇന്നും. വിപ്രോയിൽ വരും മുമ്പ് ഡിസിഎം ശ്രീറാം ഗ്രൂപ്പിൽ 19 വർഷം . അവിടെയും തിളക്കമാർന്ന കരിയർ. അദ്ദേഹത്തിന് പാഴാക്കാൻ സമയമേയില്ല. യുവ സംരംഭകർ സൂത്തയെ കണ്ടു പഠിക്കൂ!.

X
Top