ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതിതൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺകേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവീതം 2.11 ലക്ഷം കോടിഎണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

ലോക കിരീടം നേടാൻ മെസിക്കായി മനഃശാസ്ത്ര തന്ത്രങ്ങളൊരുക്കി മലയാളി സ്പോർ‌ട്സ് സൈക്കോളജിസ്റ്റ്

കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോളിൻ്റെ കിക്കോഫിന് ഇനി ദിവസങ്ങൾ മാത്രം. ലോകകപ്പ് ആര് കൊണ്ടുപോകുമെന്ന അകാംക്ഷയിലാണ് ലോകം മുഴുവൻ. പ്രവചനങ്ങൾ നിറയുകയാണ്. വിദഗ്ധരും, ആരാധകരും പല തട്ടിലാണ്.
എന്നാൽ സ്പോർട്സ്- പെർഫോമൻസ് സൈക്കോളജി വിദഗ്ദൻ ഡോ. വിപിൻ വി റോള്‍ഡന്‍റിന് സംശയമില്ല. കപ്പ് അർജൻ്റീനക്ക് തന്നെ. പക്ഷെ അത് മെസിയുടെയും അർജെന്റീന ടീമിന്റെയും മനോബലത്തെയും വൈകാരിക നിയന്ത്രണങ്ങളെയും ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ പ്രാഥമിക മത്സരങ്ങൾ കടന്ന് നോക്ക്ഔട്ട് റൗണ്ടിലേക്കെത്തുമ്പോൾ നടക്കുന്ന നിർണായക മത്സരങ്ങളിൽ ഉണ്ടാകുന്ന അതിസമ്മർദ്ദം അതിജീവിക്കാൻ മെസിക്കായുള്ള തൻ്റെ പീക്ക് പെർഫോർമൻസ് സ്ട്രാറ്റജികളുമായി ഉടൻ ഖത്തറിലേക്ക് തിരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഈ മലയാളി.
നേരത്തെ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയൽ മാഡ്രിഡിൻ്റെ മോശം പ്രകടനസമയത്ത് അവരെ വിജയവഴിയിലേക്ക് തിരിച്ചെത്തിച്ച സൈക്കോളജിക്കൽ സ്ട്രാറ്റജികൾ തയ്യാറാക്കിയവരിൽ ഡോ.വിപിൻ റോൾഡന്റുമുണ്ടായിരുന്നു.മാനസിക പരിശീലനത്തിൽ അന്താരാഷ്ട്ര ഫുട്ബോളിൽ ഒരു ഏഷ്യൻ വംശജന്റെ, ഒരു ഭാരതീയന്റെ അസാധാരണമായ ഒരു കാൽവെപ്പായിരുന്നു ഇത്.
ഈ ട്രാക്ക് റെക്കോർഡുമായാണ് മെസിക്കും, അർജൻ്റീനയ്ക്കും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും അപ്രാപ്യമായി തുടരുന്ന ലോകകപ്പ്‌ വിജയത്തിനായുള്ള ´റോൾഡന്റ്സ് എത്തിക്കൽ ഡ്രീം ഹാക്കിങ്’ (REDH) ഫോർമുലയുമായി അദ്ദേഹം തയ്യാറെടുക്കുന്നത്.
ലോകകപ്പിലെ ആദ്യ കളി മുതൽ സമ്മർദ്ദമുണ്ടെങ്കിലും പ്രീ-ക്വാർട്ടർ മുതൽ ഫൈനൽ വരെയുള്ള സമയത്താണ് കളിക്കാരുടെ മാനസിക പിരിമുറുക്കവും സമ്മർദ്ധവും പരിധി വിടുക. ആ ഘട്ടത്തിൽ കളിക്കളത്തിലെ മികവിനൊപ്പം അതിപ്രധാനമാണ് സമ്മർദ്ധത്തെ അതിജീവിക്കും വിധം മനസിനെ പരുവപ്പെടുത്താനുള്ള അവരുടെ ശേഷിയും . ഇവിടെയാണ് പൊതുവെ സ്പോർട്സ് സൈക്കോളജിസ്റ്റുകളുടെ പ്രസക്തി. പക്ഷേ, മത്സരത്തിനിടയിലെ ഏതൊരു പ്രതികൂല സാഹചര്യത്തെയും അനുകൂലമാക്കാൻ തക്കവണ്ണം കളിക്കാരുടെ പോരാട്ട വീര്യത്തെയും മനോനിലയെയും നിയന്ത്രണ വിധേയമാക്കി മത്സരഫലം തങ്ങൾക്ക് അനുകൂലമാക്കാൻ നിലവിൽ ചെയ്തു വരുന്ന സ്പോർട്സ് സൈക്കോളജി തന്ത്രങ്ങൾ പലപ്പോഴും ഫലപ്രദമാകുന്നില്ല എന്ന കണ്ടെത്തലിൽ നിന്നാണ് മെസ്സിയുടെയും അർജന്റീന ടീമംഗങ്ങളുടെയും കോഗ്നിറ്റീവ് കോമ്പിനേഷൻസ് സമ്മർദ്ദരഹിതമായി ഒരേ ദിശയിലേക്കെത്തിച്ചു കൊണ്ട് 36 വർഷങ്ങൾക്ക്‌ ശേഷം ലോകജേതാക്കളാക്കാൻ അവരെ സഹായിക്കാനുതകുന്ന ‘എത്തിക്കൽ ഡ്രീം ഹാക്കിങ്’, കളിക്കാരുടെ മാനസിക ഊർജ്ജനിലയെയും വിന്നിംഗ് വൈബ്രേഷൻസിനെയും ആധാരമാക്കിയുള്ള ´വൈറ്റാലിറ്റി സ്ട്രാറ്റജി’ തുടങ്ങിയ അതിനൂതന പെർഫോമൻസ് സൈക്കോളജി തന്ത്രങ്ങൾ ഡോ. വിപിൻ റോൾഡന്റിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര പ്രശസ്തമായ റോൾഡന്റ്സ് മൈൻഡ് -ബി ഹേ വി യ ർ- പെർഫോമൻസ് സ്റ്റുഡിയോയിലെ മനഃശാസ്ത്ര ഗവേഷണ വിഭാഗം നിരന്തര പരിശ്രമത്തിലൂടെ കണ്ടെത്തിയിരിക്കുന്നത് .അർജന്റീനക്ക് സ്വന്തമായി മൈൻഡ് കണ്ടിഷനിങ് പരിശീലകർ ഉണ്ടാകാമെങ്കിലും അവരുടെ സേവനങ്ങളോട് ചേർന്ന് നിന്നുകൊണ്ട് തന്നെ പരാജയ സാഹചര്യങ്ങളിൽ നിന്നും ടീമിനെ വൻ വിജയങ്ങളിലേക്കു നയിക്കാൻ പ്രസ്തുത തന്ത്രങ്ങൾക്കാകും.
“നാം മനസ്സിലാക്കേണ്ട ഒരു കാര്യം മെസ്സി ഫുട്ബോൾ ഇതിഹാസമാണ് എന്നിരുന്നാലും ഒരു സാധാരണ മനുഷ്യൻ കൂടെയാണ്. ഇത് അദ്ദേഹത്തിന്റെ ലാസ്റ്റ് വേൾഡ് കപ്പ്‌ ആണ് എന്നത് തന്നെ കടുത്ത മനോസമ്മർദ്ദം സൃഷ്ടിക്കാൻ പര്യാപ്തമാണ്. ആരാധകർ ആർപ്പ് വിളിച്ചാലും കോടിക്കണക്കിനു ആശംസകൾ സമ്മാനിച്ചാലും പടു കൂറ്റൻ കടൗട്ടറുകൾ ഉയർത്തിയതുകൊണ്ടോ കളി വിജയിപ്പിക്കാനാകില്ല. മെസ്സി എന്താണ് ചിന്തിക്കുന്നത്,ആളുടെ ഉള്ളിൽ നടക്കുന്ന മനോവ്യാപാരങ്ങളെന്തൊക്കെയാണ്‌, മെസ്സിയുടെ ഫീലിംഗ്സ്, ഇമോഷൻസ്, മൂഡ് എന്തൊക്കെയാണ്‌.മെസ്സിയെ മെസ്സിയാക്കിയ യഥാർത്ഥ ‘മെസ്സി മാജിക്‌’ പുറത്തെടുക്കാൻ തക്കവണ്ണം ഹൈ എറൗസൽ- ലോ സ്‌ട്രെസ് (High Arousal-Low Stress) ലെവലിലൂടെയാണോ, അതോ ഹൈ സ്‌ട്രെസ്സിലൂടെയാണോ താരം കടന്നു പോകുന്നത് എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും ഫോമിലാകുന്നതും ഫോം നഷ്ടപ്പെടുന്നതുമൊക്കെ. മത്സരദിനങ്ങൾക്ക് മുൻപും കളി നടക്കുന്ന സമയത്തും മെസ്സിയുടെ ചെറിയ ചിന്താ വ്യതിയാനങ്ങൾക്ക് പോലും അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിനൊരു തടസ്സമാകാൻ സാധിക്കും ‘ ഡോ.റോൾഡന്റ് വിശദീകരിച്ചു.
രണ്ട് ദശാബ്ദത്തോളം മനശാസ്ത്ര കേന്ദ്രീകൃത പരിശീലന രംഗത്ത് നൂതന പരീക്ഷണങ്ങൾ കൊണ്ട് ശ്രദ്ധേയനാണ് ഡോ. വിപിൻ റോള്‍ഡന്‍റ്.പെർഫോമൻസ് മെയ്ക്കോവറിനുള്ള ലോകത്തിലെ ആദ്യത്തെ മൈൻഡ് -ബിഹേവിയർ ആൻഡ് പെർഫോമൻസ് സ്‌റ്റുഡിയോയായ ‘റോൾഡന്റ് റെജുവിനേഷ’ന്റെ സ്ഥാപനത്തിലൂടെ ലോകമനഃശാസ്ത്ര ഭൂപടത്തിൽ വ്യത്യസ്തമായ ഒരു വഴി വെട്ടിത്തുറന്ന സ്പോർട്സ് ആൻഡ് പെർഫോമൻസ് സൈക്കോളജിസ്റ്റായ ഡോ.വിപിൻ റോൾഡന്റ് കഴിഞ്ഞ 15 വർഷങ്ങളായി സ്പോർട്സ് സൈക്കോളജിയിൽ സ്പെഷ്യലൈസ് ചെയ്തു വരുന്നു.ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ടീമായ ‘കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്’നു (Kolkata Knight Riders) വേണ്ടി മാനസിക പരിശീലനപദ്ധതി തയ്യാറാക്കിയിട്ടുള്ള ഇദ്ദേഹം
ടിനു യോഹന്നാൻ, എസ്. ശ്രീശാന്ത്, സഞ്ജു വി.സാംസൺ എന്നീ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾക്കും ഒട്ടേറെ IPL താരങ്ങൾക്കും മാനസിക പരിശീലനം നൽകിയിട്ടുണ്ട്.കേരളം ആതിഥ്യമരുളിയ 35 ആം ദേശിയ ഗെയിംസിൽ കേരള സംഘത്തിനായി സർക്കാർ നിയമിച്ച ഔദ്യോഗിക സ്പോർട്സ് സൈക്കോളജിസ്റ്റായിരുന്നു ഡോ.വിപിൻ. അത് ലറ്റിക്സ്, സൈക്ലിങ്ങ്, ടെന്നീസ് , കനോയിങ്ങ്, കയാക്കിങ്ങ്, ഖോ-ഖോ, നെറ്റ്ബോൾ, റോവിങ്ങ്, റെസലിംഗ് അടക്കം വിവിധ ടീമുകൾക്ക് മാനസിക പരിശീലനം നൽകി.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ (CCL) കേരള സ്ട്രൈക്കേഴ്സിന്‍റെ പെർഫോമൻസ് സൈക്കോളജിസ്റ്റായിരുന്നു. രഞ്ജി ട്രോഫി, T20 അടക്കം കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ വിവിധ ടീമുകൾക്ക് മാനസിക പരിശീലനം നൽകിയിട്ടുണ്ട്.
“കപ്പിനും ചുണ്ടിനുമിടയിൽ പലപ്പോഴും കിരീടം നഷ്ടപ്പെടുന്നത് മാനസിക, വൈകാരിക സമ്മർദ്ധം കാരണമാണ്. നിർണായക മത്സരങ്ങളിൽ ജയിക്കുന്നവരും തോൽക്കുന്നവരും തമ്മിലുള്ള അകലം പലപ്പോഴും ഇതു മാത്രമാണ്. ഇന്ത്യ ലോകകായിക രംഗത്ത് പിന്നോക്കം നിൽക്കുന്നതിന് കാരണം കളത്തിലെ മികവ് കുറവിനെക്കാൾ, താരങ്ങളുടെ ആത്മവിശ്വാസക്കുറവും, മാനസിക ബലക്കുറവുമാണ്. ഇന്ത്യ ഏഷ്യൻ ഗെയിംസും ഒളിമ്പിക്സും അടക്കമുള്ള കായിക വേദികളിൽ കരുത്താർജിക്കാൻ അടിത്തട്ട് മുതൽ സ്പോർട്സ് സൈക്കോളജി യോടൊപ്പം നൂതനമായ ‘എത്തിക്കൽ ഡ്രീം ഹാക്കിങും’, ‘വൈറ്റാലിറ്റി സ്ട്രാറ്റജി’കളും ഉപയോഗപ്പെടുത്തണം.” – ഡോ. വിപിൻ റോള്‍ഡന്‍റ് പറയുന്നു. ഇന്ത്യയുടെ കായിക മുന്നേറ്റത്തിന് സഹായിക്കുന്ന ഒട്ടേറെ ആശയങ്ങളും അദ്ദേഹം പങ്കുവച്ചു. കേരളത്തിൻ്റെ കായിക മികവിനുള്ള വിശദ പദ്ധതിയും അദ്ദേഹത്തിന്റെ ലിസ്റ്റിലുണ്ട് .
‘എത്തിക്കൽ ഡ്രീം ഹാക്കർ’ എന്ന് പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്ന ഡോ.വിപിൻ പതിനായിരക്കണക്കിന് ആളുകളെ തങ്ങളുടെ സ്വപ്ന നേട്ടങ്ങളിലേക്ക് നയിച്ച വിദ്യാഭ്യാസ- കോർപ്പറേറ്റ് പരിശീലകൻ കൂടെയാണ്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കുട്ടികളെ മെഡിക്കൽ -എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷകളിൽ വിജയിപ്പിക്കുന്ന പാലാ ബ്രില്യൻറ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ പെർഫോമൻസ് സൈക്കോളജിസ്റ്റാണ്.
“പലരും എന്നോട് ചോദിച്ചു…. എന്തു കൊണ്ട് മെസ്സി…എന്തേ അർജന്റീന… ഉത്തരം സിംപിൾ…ബ്രസീലിനെയും ജർമനിയെയും ഫ്രാൻസിനെയും പോർച്ചുഗലിനെയുമൊക്കെ എനിക്കിഷ്ടമാണ്… പക്ഷേ എനിക്ക് മെസ്സിയെ വളരെയേറെ ഇഷ്ടമാണ്…ഒരു ലോക കിരീടം മെസ്സി തീർച്ചയായും അർഹിക്കുന്നു..മെസ്സിക്ക് വേണ്ടിയും അര്ജന്റീനക്ക് വേണ്ടിയും ലോകമെങ്ങുമുള്ള ആരാധകർക്കു വേണ്ടിയും മുൻപ് എന്നത്തേക്കാളുമുപരിയായി ഇത്തവണ മെസ്സിയുടെ മാനസികോർജ്ജത്തിനു പിന്തുണ യേകേണ്ടത് പെർഫോമൻസ് സൈക്കോളജിസ്റ്റ് എന്ന നിലയിൽ എന്റെ ഒരു ഉത്തരവാദിത്തവും കടമയുമാണ് എന്നു ഹൃദയത്തിനുള്ളിൽ നിന്നും ഫീൽ തോന്നിയത് കൊണ്ടു കൂടെയാണ് ‘വാമോസ് മെസ്സി ‘ എന്ന പ്രൊജക്റ്റ്‌ ആറു മാസമെടുത്ത് തയ്യാറാക്കിയത്.. കടുത്ത മെസ്സി ഫാൻ കൂടിയായ ഡോ.റോൾഡന്റ് പറഞ്ഞു.
കേരളായൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജി പോസ്റ്റ്‌ഗ്രാഡ്ജുവേഷന് റാങ്കോടു കൂടി ഉന്നത വിജയം കൈവരിച്ച ഡോ. വിപിൻ ഇൻഡസ്ട്രിയൽ ആൻഡ് ഓര്‍ഗനൈസേഷണൽ സൈക്കോളജിയിൽ എം.ഫിൽ ഉം, പി.എച്ച്.ഡി യും നേടിയിട്ടുണ്ട്. പ്രകടന മികവ് വർധിപ്പിക്കുന്നതിൽ 25 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഡോ.റോൾഡന്റ് ഇന്ത്യയിലും വിദേശത്തുമുള്ള ഒട്ടനവധി വ്യവസായ പ്രമുഖരുടെയും സിനിമാതാരങ്ങളുടെയും പേർസണൽ മെന്ററാണ് .

X
Top