കൊച്ചി: ആഗസ്റ്റില്‍ രാജ്യത്തെ വ്യാവസായിക ഉത്പാദന സൂചിക 0.1 ശതമാനമായി ഇടിഞ്ഞു. ജൂലായില്‍ വ്യവസായ ഉത്പാദനത്തില്‍ 4.7 ശതമാനം വർദ്ധന നേടിയിരുന്നു.
ഖനന, വൈദ്യുതി ഉത്പാദന മേഖലകളിലെ തളർച്ചയാണ് പ്രധാനമായും തിരിച്ചടിയായത്. മാനുഫാക്ചറിംഗ് മേഖലയിലെ ഉത്പാദനത്തിലും കനത്ത ഇടിവ് ദൃശ്യമായി. ഖനന മേഖലയിലെ ഉത്പാദനം ജൂലായില്‍ 4.3 ശതമാനം ഇടിഞ്ഞു.
ജൂലായില്‍ ഖനന രംഗത്ത് 3.8 ശതമാനം വളർച്ചയാണുണ്ടായത്. വൈദ്യുതി ഉത്പാദനത്തില്‍ 3.7 ശതമാനം കുറവുണ്ടായി. മാനുഫാക്‌ചറിംഗ് മേഖലയിലെ ഉത്പാദന വളർച്ച ജൂലായിലെ 4.4 ശതമാനത്തില്‍ നിന്നും ആഗസ്‌റ്റില്‍ ഒരു ശതമാനമായി കുറഞ്ഞു.
ഏപ്രില്‍ മുതല്‍ ആഗസ്‌റ്റ് വരെയുള്ള അഞ്ച് മാസത്തില്‍ വ്യാവസായിക ഉത്പാദനത്തില്‍ 4.2 ശതമാനം വളർച്ചയാണുണ്ടായത്. മുൻവർഷം ഇതേകാലയളവില്‍ വളർച്ച 6.2 ശതമാനമായിരുന്നു.