പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

അതിശയിപ്പിക്കുന്ന പ്രകടനം വാഗ്ദാനം ചെയ്ത് പുതിയ വാഹന ബാറ്ററിയുമായി സാംസങ്

ക്ഷിണകൊറിയൻ മൊബൈൽ ഫോൺ നിർമ്മാതാക്കളായ സാംസങ്ങിനെ(Samsung) പറ്റി ഒരു മുഖവരയുടെ ആവശ്യമേ ഇല്ല. യുഎസ് ഭീമനായ ആപ്പിളിനോട്(Apple) മികച്ച മത്സരം കാഴ്ചവയ്ക്കുന്ന പ്രമുഖൻ എന്ന നിലയിലാണ് ഇതുവരെ സാംസങ് അറിയപ്പെട്ടിരുന്നത്. എന്നാൽ കാര്യങ്ങൾ മാറുകയാണ്.

കേവലം മൊബൈലുകളിൽ മാത്രം ഒതുങ്ങുന്നതല്ല സാംസങ്ങിനെ പോർട്ട്‌ഫോളിയോ എന്നു നിങ്ങൾക്ക് അറിയാമല്ലോ? ഇലക്ട്രിക് വാഹന(Electric Vehicle) രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഈ കൊറിയൻ കമ്പനി.

സാംസങ് അടുത്തിടെ സിയോളിൽ നടന്ന എസ്എൻഇ ബാറ്ററി ഡേ 2024 എക്സ്പോയിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി അവതരിപ്പിച്ച ബാറ്ററി കണ്ട് അക്ഷരാർത്ഥത്തിൽ ഓട്ടോ മേഖലയുടെ ‘കിളിപോയി’.

പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ സോളിഡ്- സ്‌റ്റേറ്റ് ബാറ്ററി, വെറും 9 മിനിറ്റ് ചാർജിൽ 965 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതെ, നിങ്ങൾ വായിച്ചയ് വിശ്വസിച്ചേ മതിയാകൂ. ഇലക്ട്രിക് കാർ വിപണിയുടെ തലവര മാറ്റിയേക്കാവുന്ന കണ്ടുപിടിത്തമാന് കമ്പനി നടത്തിയിരിക്കുന്നത്.

20 വർഷത്തെ ആയുസ് അഥവാ വാറണ്ടി ഈ ബാറ്ററികൾക്കു കമ്പനി ഉറപ്പുനൽകുന്നു. അതേസമയം ഈ ബാറ്ററി ചാർജ് ചെയ്യാൻ, 480kW മുതൽ 600kW വരെയുള്ള ചാർജർ ആവശ്യമാണ്.

എന്താണ് സാംസങ്ങിന്റെ സോളിഡ്-സ്റ്റേറ്റ് ബാറ്ററി എന്നാകും നിങ്ങൾ ചിന്തിക്കുന്നതല്ലേ? എന്നാൽ വായന തുടരൂ…

ഖര ഇലക്ട്രോലൈറ്റുകൾ ഉപയോഗിച്ച് രാസ ഊർജ്ജം സംഭരിക്കുകയും, അതിനെ വൈദ്യുതോർജ്ജമാക്കി മാറ്റുകയും ചെയ്യുന്ന ഒരു ഉപകരണമാണ് സോളിഡ്- സ്റ്റേറ്റ് ബാറ്ററി.

ലിക്വിഡ് ഇലക്ട്രോലൈറ്റ് ബാറ്ററികളെ ആശ്രയിക്കുന്ന ലിഥിയം- അയൺ ബാറ്ററികൾക്ക് സമാനമാണ് ഇവ. എന്നാൽ സോളിഡ്- സ്റ്റേറ്റ് ബാറ്ററികൾ ദ്രാവകത്തിന് പകരം ഖര മാർഗം സ്വീകരിക്കുന്നു.

ഇന്ന് ഭൂരപക്ഷം വൈദ്യുത വാഹനങ്ങളും ലിഥിയം- അയൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഇവിടെ കാഥോഡിനും ആനോഡിനും ഇടയിൽ നീങ്ങാൻ ദ്രാവക ഇലക്ട്രോലൈറ്റ് ലായനി ഉപയോഗിക്കുന്നു.

എന്നാൽ സാംസങ്ങിന്റെ പുതിയ ബാറ്ററിയിൽ ദ്രാവക ഇലക്ട്രോലൈറ്റ് ലായനിക്കു പകരം സോളിജ് രൂപം ഉപയോഗിക്കുന്നു.

ദ്രാവകത്തിന് പകരം ഖര വസ്തുക്കളെ ആശ്രയിക്കുന്നതിനാൽ ഈ ബാറ്ററിക്ക് ഭാരവും, വലിപ്പവും കുറവാകും. അതായത് വാഹനങ്ങളുടെ ഡിസൈനിൽ കമ്പനിക്ക് കൂടുതൽ ഇടം ലഭിക്കുന്നു.

ഈ ബാറ്റികളിൽ ദ്രാവക മൂവ്‌മെന്റ് ഇല്ലാത്തതിനാൽ തന്നെ കൂടുതൽ സുരക്ഷിതമായിരിക്കുമെന്നു മേഖലയിലെ വിദഗ്ധർ പറയുന്നു. കൂടാതെ മൊത്തത്തിലുള്ള കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും.

അതേസമയം വിലയുടെ കാര്യത്തിൽ ഇതുവരെ വിവരങ്ങൾ ഒന്നുമില്ല. ഉയർന്ന വിലയുള്ള ഈ ബാറ്ററികൾ വിതരണം ചെയ്യുന്നതിലൂടെ ഉയർന്ന നിലവാരത്തിലുള്ള ഇലക്ട്രിക് വാഹന മേഖലയെ തൃപ്തിപ്പെടുത്താൻ സാംസങ് പദ്ധതിയിടുന്നു.

X
Top