ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ലോകവിപണിയിൽ വൻ ഡിമാൻഡ്; സിംഗപ്പൂരിലും ശ്രീലങ്കയിലും കയറ്റുമതിയിൽ 100% കുതിപ്പ്പെട്രോൾ, ഡീസൽ, എടിഎഫ് കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിൻഡ്ഫാൾ ടാക്സ് കുറച്ചുഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യയുടെ വമ്പന്‍ കുതിപ്പ്; 4.24 ലക്ഷം കോടിയുടെ കയറ്റുമതിസർവ ഗൃഹോപകരണങ്ങൾക്കും വില വർധന വരുന്നുജർമനിയുമായി 70,000 കോടിയുടെ വൻകിട അന്തർവാഹിനി കരാറിൽ ഒപ്പിടാൻ ഇന്ത്യ

കോർപ്പറേറ്റുകൾക്ക് ആനുകൂല്യമായി ഇന്ത്യ നൽകിയത് 8300 കോടി രൂപ

കൊച്ചി: ഇന്ത്യയിലെ മാനുഫാക്ചറിംഗ് മേഖലയുടെ വികസനത്തിനായി വിവിധ രംഗങ്ങളിൽ പ്രഖ്യാപിച്ച ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതിയിലൂടെ വിവിധ കോർപ്പറേറ്റ് ഗ്രൂപ്പുകൾക്ക് കേന്ദ്ര സർക്കാർ 8300 കോടി രൂപ നൽകി.

ഈ പദ്ധതിയിലൂടെ രണ്ട് വർഷത്തിനിടെ 1.1 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് വിവിധ ഉത്പാദന മേഖലകളിൽ സ്വകാര്യ കമ്പനികളിൽ നിന്നും ലഭിച്ചത്.

ലോകത്തിന്റെ ഉത്പാദന തലസ്ഥാനമായി ഇന്ത്യയെ മാറ്റാൻ ലക്ഷ്യമിട്ടാണ് നരേന്ദ്ര മോദി സർക്കാർ ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതികൾ പ്രഖ്യാപിച്ചത്.

ആഗോള മേഖലയിലെ വമ്പൻ കമ്പനികളായ ആപ്പിൾ, ഫോക്സ്‌കോൺ, സാംസംഗ്, ഹിന്ദുസ്ഥാൻ യൂണിലിവർ, റിലയൻസ് ഇൻഡസ്ട്രീസ്, അദാനി ഗ്രൂപ്പ് എന്നിവ പദ്ധതിയിലൂടെ ആനുകൂല്യം നേടി.

നടപ്പുവർഷം മൊബൈൽ ഫോണുകളുടെ കയറ്റുമതിയിലൂടെ 1,500 കോടി ഡോളറിന്റെ കയറ്റുമതി നേടാനായതും പദ്ധതിയുടെ വലിയ വിജയമായി കണക്കാക്കുന്നു.

X
Top