കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

രാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്

ഹൈദരാബാദ്: രാജ്യത്തെ യുവാക്കളില് തൊഴിലില്ലായ്മ വര്ധിക്കുന്നതായി ഇന്റര്നാഷണല് ലേബര് ഓര്ഗനൈസേഷന്റെ റിപ്പോര്ട്ട്. തൊഴില് രഹിതരായ ഇന്ത്യക്കാരില് 83 ശതമാനം പേരും ചെറുപ്പക്കാരാണെന്ന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമണ് ഡെവലപ്മെന്റ്(ഐഎച്ച്ഡി)യുമായി ചേര്ന്ന് നടത്തിയ പഠനത്തില് പറയുന്നു.

സെക്കണ്ടറി വിദ്യാഭ്യാസമുള്ള തൊഴില് രഹിതരായ യുവാക്കളുടെ അനുപാതം 2000ലെ 35.2 ശതമാനത്തില്നിന്ന് 2022ല് 65.7 ശതമാനമായി. സെക്കണ്ടറി വിദ്യാഭ്യാസത്തിനുശേഷമുള്ള കൊഴിഞ്ഞുപോക്ക് ഉയര്ന്ന നിരക്കിലാണ്.

സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സംസ്ഥാനങ്ങളിലും പാര്ശ്വവല്ക്കരിക്കപ്പെട്ട വിഭാഗങ്ങളിലും ഉന്നത വിദ്യഭ്യാസത്തിന് ചേരുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും നിലവാരം സംബന്ധിച്ച ആശങ്ക നിലനില്ക്കുന്നതായി റിപ്പോര്ട്ടില് പറയുന്നു.

2000നും 2019നും ഇടയില് വിദ്യാസമ്പന്നര്ക്ക് തൊഴിലവസരം കൂടിയെങ്കിലും തൊഴിലില്ലായ്മയും വര്ധിച്ചു. കോവിഡ് കാലയളവില് തൊഴിലില്ലായ്മ നിരക്കില് കുറവ് രേഖപ്പെടുത്തിയെങ്കിലും വിദ്യാസമ്പന്നരായ യുവാക്കള്ക്കിടയിലെ തൊഴിലില്ലായ്മ കൂടിയതായും റിപ്പോര്ട്ടില് പറയുന്നു.

സ്ഥിരം ജീവനക്കാര്ക്കും സ്വയം തൊഴില് ചെയ്യുന്നവര്ക്കുമുള്ള വേതനം 2019ന് ശേഷം വര്ധിച്ചില്ല. അവിദഗ്ധ തൊഴിലാളികള്ക്കിടയില് വലിയൊരു വിഭാഗത്തിന് 2022ല് മിനിമം വേതനം പോലും ലഭിച്ചില്ല.

ചില സംസ്ഥാനങ്ങളില് വിവേചനം പ്രകടമാണ്. ബിഹാര്, ഉത്തര്പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ജാര്ഖണ്ഡ്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില് മോശം തൊഴില് സാഹചര്യങ്ങളാണുള്ളതെന്ന് റിപ്പോര്ട്ട് ചൂണ്ടിക്കാണിക്കുന്നു.

X
Top