100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

82 ശതമാനം യുപിഐ ഇടപാടുകളും ഫോണ്‍പേ, ഗൂഗിള്‍പേ ആപ്പുകള്‍ വഴി

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളുടെ അളവിലും എണ്ണത്തിലും ഡിജിറ്റല്‍ പെയ്മന്റ് ആപ്പുകളായ ഫോണ്‍പേയും ഗൂഗിള്‍പേയും കഴിഞ്ഞമാസം മുന്നിലെത്തി. മൊത്തം ഇടപാടുകളുടെ 82 ശതമാനവും ഈ ആപ്പുകള്‍ വഴിയാണ്. അതേസമയം പേടിഎം 6.9 ശതമാനം ഇടപാടുകള്‍ നടത്തി മൂന്നാംസ്ഥാനം അലങ്കരിച്ചു.

എന്‍പിസിഐ പുറത്തുവിട്ട കണക്കനുസരിച്ച് മൊത്തം 8.55 ബില്യണ്‍ ഇടപാടുകളാണ് ജൂണില്‍ നടന്നത്. ഇതില്‍ 11.99 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ അഥവാ 50 ശതമാനം ഫോണ്‍പേ വഴിയാണ് നടന്നത്. 6.54 ബില്യണ്‍ എണ്ണം അഥവാ 8.41 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയ ഗൂഗിള്‍പേ രണ്ടാമതെത്തി.

മൂന്നാംസ്ഥാനം അലങ്കരിക്കുന്ന പേടിഎം 1.27 ബില്യണ്‍ എണ്ണം അഥവാ 1.34 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടത്തിയത്. നാഷണല്‍ പെയ്മന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വികസിപ്പിച്ച ഡിജിറ്റല്‍ പെയ്മന്റ് സംവിധാനമാണ് യുപിഐ. ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യുടെ കീഴിലാണ് എന്‍പിസിഐ പ്രവര്‍ത്തിക്കുന്നത്.

X
Top