കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

6500 കോടീശ്വരന്മാര്‍ രാജ്യം വിടുമെന്ന് പഠനം

ന്യൂഡല്‍ഹി: 2023 കലണ്ടര്‍ വര്‍ഷത്തില്‍ 6,500 കോടീശ്വരന്മാര്‍ അല്ലെങ്കില് ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍(എച്ച്എന്ഐ) വിദേശത്തേയ്ക്ക് കുടിയേറും. ഹെന്ലി പ്രൈവറ്റ് വെല്ത്ത് മൈഗ്രേഷന് റിപ്പോര്ട്ട് 2023 ആണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യം വിട്ട 7,5000 എച്ച്എന്‍ഐകളേക്കാള്‍ അല്പം കുറവാണിത്.

പഠനമനുസരിച്ച് എച്ച്എന്‍എകള്‍ കൈയ്യൊഴിയുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ചൈനയ്ക്കാണ്. രണ്ടാമത് ഇന്ത്യയാണ്. 2023 ല്‍ ചൈനയില്‍ നിന്നുള്ള ഒഴുക്ക് 13,500 ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇത് 2022 ല്‍ കണക്കാക്കിയ 10,800 നേക്കാള്‍ അധികമാണ്. ലിസ്റ്റില്‍ മൂന്നാമതെത്തിയിരിക്കുന്നത് യുകെയാണ്. 3200 എച്ച്എന്‍ഐകളാണ് യുകെ വിടുക. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്.

ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആഗോള വെല്ത്ത് ഇന്റലിജന്സ് സ്ഥാപനമായ ന്യൂ വേള്ഡ് വെല്ത്തിന്റെ പ്രവചനങ്ങളെ അടിസ്ഥാനമാക്കി
ഹെന്ലി പ്രൈവറ്റ് വെല്ത്ത് മൈഗ്രേഷന് റിപ്പോര്ട്ട് കോടീശ്വരന്മാരുടെ കുടിയേറ്റം പ്രവചിക്കുന്നു.

X
Top