ഇന്ത്യ- ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽഇന്ധനവില 12 രൂപ വരെ കൂടിയേക്കും; കനത്ത നഷ്ടത്തിലെന്ന് കമ്പനികള്‍സാമ്പത്തിക ആഘാതം ചെറുക്കാൻ നീക്കം; ആർബിഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണംഏപ്രിലിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവ്യുഎസ് – ഇറാൻ യുദ്ധം: ഇന്ത്യയുടെ ധനകമ്മി ഇരട്ടിയായി

ഫിന്‍ടെക് ഉത്പന്നങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ 6 സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: ഫിന്‍ടെക് ഉല്‍പ്പന്നങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ ആര്‍ബിഐ അനുമതി. റെഗുലേറ്ററി സാന്‍ഡ്‌ബോക്‌സ് സ്‌ക്കീമിന് കീഴില്‍ പെടുത്തിയാണ് ആറ് സ്ഥാപനങ്ങള്‍ക്ക് അനുമതി.നിയന്ത്രിത/ടെസ്റ്റ് റെഗുലേറ്ററി പരിതസ്ഥിതിയില്‍ പുതിയ ഉല്‍പ്പന്നങ്ങളോ പരീക്ഷിക്കുന്നതാണ് റെഗുലേറ്ററി സാന്‍ഡ്ബോക്സ് സ്‌ക്കീം.

സ്‌ക്കീമിന് കീഴില്‍ നാലാമത്തെ കൂട്ടായ്മ 2022 ജൂണില്‍ തുറന്നിരുന്നു. സാമ്പത്തിക തട്ടിപ്പുകള്‍ തടയുകയും ലഘൂകരിക്കുകയുമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. 9
സ്ഥാപനങ്ങളാണ് സംഘത്തില്‍ ചേരാന്‍ അപേക്ഷ നല്‍കിയത്.

ഇതില്‍ ബഹ്വാന്‍ സൈബര്‍ടെക്, ക്രെഡിവാച്ച് ഇന്‍ഫര്‍മേഷന്‍ അനലിറ്റിക്സ്, എന്‍സ്റ്റേജ് സോഫ്റ്റ്വെയര്‍ (വിബ്മോ), എച്ച്എസ്ബിസി, വിബ്മോ, നാപ്ഐഡി സൈബര്‍സെക്, ട്രസ്റ്റിംഗ് സോഷ്യല്‍ എന്നിവയ്ക്ക് നറുക്കുവീണു. തിരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ ഫെബ്രുവരിയില്‍ സാമ്പത്തിക തട്ടിപ്പ് തടയാനുള്ള ഉത്പന്നങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും. സാമ്പത്തിക ഉല്‍പ്പന്നങ്ങളുടെ ഫീല്‍ഡ് ടെസ്റ്റുകള്‍ നടത്താന്‍ റെഗുലേറ്റര്‍, ഇന്നൊവേറ്റര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍, ഉപഭോക്താക്കള്‍ എന്നിവരെ റെഗുലേറ്ററി സാന്‍ഡ്ബോക്സ് അനുവദിക്കുന്നു.

നവീകരണം, കാര്യക്ഷമത ,ഉപഭോക്തൃആനുകൂല്യങ്ങള്‍ എന്നിവയാണ് റെഗുലേറ്ററി സാന്‍ഡ്ബോക്സ് ലക്ഷ്യം വയ്ക്കുന്നത്.

X
Top