പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

യൂക്കോ ബാങ്കിന് 551 കോടി രൂപ അറ്റാദായം

കൊച്ചി: നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ യൂക്കോ ബാങ്ക് 551 കോടി രൂപ അറ്റാദായം കൈവരിച്ചു. ഇക്കാലയളവിൽ ബാങ്കിന്റെ പ്രവർത്തന ലാഭം 1,321 കോടി രൂപയാണ്.

മൊത്തം ബിസിനസ് 11.46 ശതമാനം വർദ്ധനയോടെ 4,61,408 കോടി രൂപയിലെത്തി. ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തി മുൻ വർഷത്തെ 4.48 ശതമാനത്തിൽ നിന്ന് 3.32 ശതമാനമായി കുറഞ്ഞു.

പലിശ വരുമാനം, പലിശയിതര വരുമാനം എന്നിവയിലുണ്ടായ ഗണ്യമായ വർദ്ധനയാണ് അറ്റാദായം ഉയർത്തിയതെന്ന് ബാങ്കിന്റെ എം.ഡിയും സി.ഇ.യുമായ അഷ്വനി കുമാർ പറഞ്ഞു.

X
Top