ഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതി

9 മാസത്തില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് വിട്ടത് 53 ലക്ഷം നിക്ഷേപകര്‍

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ സമയം ചെലവഴിക്കുന്ന ചെറുകിട നിക്ഷേപകരുടെ എണ്ണം കുറഞ്ഞു. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) സജീവമായ നിക്ഷേപകരുടെ എണ്ണം 9 മാസത്തില്‍ 53 ലക്ഷം ഇടിവ് രേഖപ്പെടുത്തി. ജൂണ്‍ 2022 ല്‍ 3.8 കോടി നിക്ഷേപകരുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 3.27 പേര്‍ മാത്രമാണ് സജീവമായി ട്രേഡ് നടത്തുന്നത്.

ചില്ലറ വില്‍പ്പനക്കാര്‍ ആവേശഭരിതരല്ലെന്നതിന് വേറെയും തെളിവുകളുണ്ട്.2023 സാമ്പത്തികവര്‍ഷത്തില്‍ ചെറുകിട നിക്ഷേപം മൂന്ന് വര്‍ഷത്തെ കുറഞ്ഞ തുകയായ 49200 കോടി രൂപയിലെത്തി. 2020-21 ല്‍ 68400 കോടി രൂപയും 2021-22 സാമ്പത്തികവര്‍ഷത്തില്‍ 1.65 ലക്ഷം കോടി രൂപയും നിക്ഷേപിച്ച സ്ഥാനത്താണിത്.

മാത്രമല്ല, ബിഎസ്ഇയിലെയും എന്‍എസ്ഇയിലെയും ശരാശരി പ്രതിദിന വിറ്റുവരവ് 2023 മാര്‍ച്ചില്‍ 23700 കോടി രൂപയാണ്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 29 ശതമാനം ഇടിവ്. കൂടാതെ ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിന്റെ വേഗത മന്ദഗതിയിലാണ്.

പുതിയ അക്കൗണ്ടുകളുടെ വര്‍ദ്ധനവ് പ്രതിമാസം 8 ശതമാനം ഇടിഞ്ഞ് 19 ലക്ഷമായി.ആദായം കുറഞ്ഞതും ലോക്ഡൗണ്‍ കാലത്തെ അപേക്ഷിച്ച് ട്രേഡിംഗ് അവസരം കുറഞ്ഞതും നിക്ഷേപകരെ പിന്തിരിപ്പിക്കുന്നു. വര്‍ക്ക് ഫ്രം ഹോമില്‍ നിക്ഷേപത്തിന് കൂടുതല്‍ അവസരമുണ്ടായിരുന്നു.

X
Top