ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഒമ്പത് വര്‍ഷത്തിനിടെ റെയില്‍വെ വൈദ്യുതീകരിച്ചത് 37,011 കി.മീ ട്രാക്ക്

ന്യൂഡല്ഹി: മോദി സര്ക്കാര് അധികാരത്തിലേറിയതിന് ശേഷം കഴിഞ്ഞ ഒമ്പത് വര്ഷത്തിനിടെ 37,011 കിലോമീറ്റര് ട്രാക്ക് വൈദ്യുതീകരിച്ചതായി റെയില്വേ.

സ്വാതന്ത്ര്യത്തിന് ശേഷം 2014 വരെയുള്ള കാലയളവില് 24,413 കിലോമീറ്റര് ട്രാക്ക് മാത്രമേ രാജ്യത്ത് വൈദ്യുതീകരിച്ചിരുന്നുള്ളൂ.

എന്നാല് കഴിഞ്ഞ ഒമ്പത് വര്ഷത്തിനിടയില്, രാജ്യത്തെ റെയില്വേ ട്രാക്ക് വൈദ്യുതീകരണത്തിന്റെ വേഗത ഗണ്യമായി വര്ദ്ധിച്ചു.

നിലവില് 58,424 കി.മീറ്റര് റെയില്വേ ട്രാക്കാണ് വൈദ്യുതീകരിക്കപ്പെട്ടത്. ഇത് രാജ്യത്തെ മൊത്തം റെയില്വേ ട്രാക്കിന്റെ 90 ശതമാനം വരും. വൈദ്യുതീകരിക്കപ്പെട്ട ആകെ റൂട്ടിന്റെ 50 ശതമാനവും കഴിഞ്ഞ അഞ്ച് വര്ഷത്തിനുള്ളില്; ആണെന്നും റെയില്വേ അറിയിച്ചു.

‘2030-ഓടെ കാര്ബണ് പുറന്തള്ളല് ഒഴിവാക്കി ലോകത്തിലെ ഏറ്റവും വലിയ ഹരിത റെയില്വേ ആയി മാറാനാണ് ഇന്ത്യന് റെയില്വേയുടെ ലക്ഷ്യം.

ഇതിനോടകം 14 സംസ്ഥാനങ്ങളില് 100 ശതമാനം റെയില്വേ ട്രാക്കും വൈദ്യുതീകരിക്കപ്പെട്ടു. മഹത്തായ ലക്ഷ്യം കൈവരിക്കുന്നതിന്റെ മുന്നേറ്റത്തിലാണ്’ റെയില്വേ അറിയിച്ചു.

2021-22 വര്ഷത്തെ അപേക്ഷിച്ച് 2022-23 വര്ഷത്തില്; ട്രാക്ക് വൈദ്യുതീകരണത്തില് 38 ശതമാനത്തിന്റെ വളര്ച്ചയും റെയില്വേ രേഖപ്പെടുത്തി.

X
Top