കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

കേരളത്തിന്റെ രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്; മംഗലാപുരം- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തും

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്. മംഗലാപുരം- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തും. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെത്തും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കും. നിലവില്‍ ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അധികൃതര്‍ അറിയിക്കുന്നു.

ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് എത്തുമെന്നായിരുന്നു ആദ്യത്തെ അവകാശവാദം. ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ദക്ഷിണ റെയില്‍വേക്ക് കൈമാറാനുള്ള തീരുമാനം പ്രതീക്ഷ കൂട്ടി.

ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് വെള്ളിയാഴ്ത രാത്രി എട്ടേമുക്കാലിന് റേക്ക് പുറപ്പെട്ടപ്പോള്‍ ലക്ഷ്യം മംഗലാപുരം എന്നായിയിരുന്നു പ്രചാരണം.

ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം വരാത്തതിനാലാണ് ട്രെയിന്‍ നീങ്ങാത്തതെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു.

പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി തീയതി നല്‍കാത്തതും കാരണമെന്നാണ് വിവരം.

അതിനാല്‍ ഡിസൈന്‍ മാറ്റം വരുത്തിയ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ തന്നെ കേരളത്തിന് കിട്ടുമോയെന്നറിയാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരും.

X
Top