ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ബിയോണ്ട് ചിപ്സിന് 28 കോടി വെഞ്ച്വർ ഫണ്ട്

കൊച്ചി: കേരളത്തിന്റെ ഏത്തയ്ക്കാ ചിപ്സിനെ ഉരുളക്കിഴങ്ങ് ചിപ്സിനൊപ്പം ആഗോള വിപണിയിലേക്കു നയിച്ച ബിയോണ്ട് സ്നാക്ക് എന്ന മലയാളി സ്റ്റാർട്ടപ് കമ്പനിക്ക് 28 കോടിയുടെ സംരംഭക ഫണ്ടിങ്.

കാർഷിക, ഭക്ഷ്യ രംഗത്തെ കമ്പനികളിൽ നിക്ഷേപം നടത്തുന്ന നാബ്‌വെഞ്ച്വേഴ്സിന്റേതാണ് ഫണ്ടിങ്. ആലപ്പുഴയിൽ നിന്നുള്ള ബിയോണ്ട് സ്നാക്കിന്റെ സ്ഥാപകൻ മാനസ് മധുവാണ്.

ജ്യോതി രാജ്ഗുരു, ഗൗതം രഘുരാമൻ എന്നിവർ സഹസ്ഥാപകർ. 2020ൽ പ്രവർത്തനം തുടങ്ങിയ കമ്പനിക്ക് തുടക്കത്തിൽ എയ്ഞ്ചൽ ഫണ്ടിങ് ലഭിച്ചിരുന്നു.

വിവിധ രുചികളിൽ ഏത്തയ്ക്കാ ചിപ്സ് ഇന്ത്യയിലെ വിവിധ വിപണികളിലും വിദേശത്തും എത്തിക്കുന്നുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കാത്ത സ്റ്റാർട്ടപ്പുകളിൽ ഇത്രയും സംരംഭക മൂലധനം ലഭിക്കുന്നത് അപൂർവമായാണ്.

കൃത്രിമ നിറങ്ങളോ, രുചികളോ ചേർക്കാതെ തന്നെ അരഡസനിലേറെ രുചികളിൽ ഏത്തയ്ക്കാ ചിപ്സ് വിപണിയിലുണ്ട്. ദേശി മസാല, സ്വീറ്റ് ചില്ലി, പെറി പെറി, സോൾട്ട് ആൻഡ് ബ്ലാക്ക് പെപ്പർ എന്നിങ്ങനെ.

ആമസോൺ, ഫ്ലിപ്കാർട്, ബിഗ് ബാസ്ക്കറ്റ് തുടങ്ങിയ ഓൺലൈൻ വാണിജ്യ സൈറ്റുകളിലും ലഭ്യം. യുഎഇ, ഓസ്ട്രേലിയ, ഖത്തർ, സ്വീഡൻ, സിംഗപ്പൂർ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലേക്കു കയറ്റുമതിയുമുണ്ട്.

ചെന്നിത്തലയിലെ ഫാക്ടറിയിൽ ദിവസം 18 ടൺ നേന്ത്രക്കായ സംസ്കരിച്ചാണ് ചിപ്സുണ്ടാക്കുന്നത്. വർഷം വിറ്റുവരവ് 18.5 കോടിയിലെത്തി.

സംരംഭക ഫണ്ട് ഇന്ത്യയിൽ കൂടുതൽ സംസ്ഥാനങ്ങളിലേക്കും പുറം രാജ്യങ്ങളിലെ വിപണികളിലേക്കും വികസിക്കാൻ ഉപയോഗിക്കുമെന്ന് സ്ഥാപകൻ മാനസ് മധു പറഞ്ഞു.

X
Top